ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. തുടർച്ചയായി നാലാം ദിവസമാണ് ഒരു ലക്ഷത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,92,74,823 ആയി ഉയർന്നു.
ആശ്വാസത്തിന്‍റെ കണക്കുകൾ
ഏപ്രിൽ രണ്ടിന് ശേഷം ജൂൺ എട്ടിനാണ് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത്. ജൂൺ 10ന് 94,052 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെയ് 17 നാണ് ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെ എത്തുന്നത്. നിലവിൽ 11,21,671 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.