ഹൈദരാബാദ്: ഭാരത് ബയോടെക് കൊവാക്സിൻ്റെ വില പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിൽ ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികളിൽ 1200 രൂപയുമാണ്.
സർക്കാർ ആശുപത്രികളിൽ കൊവാക്സിൻ ഒരു ഡോസിന് 600 രൂപ - കൊറോണ വാക്സിൻ വാർത്ത
സ്വകാര്യ ആശുപത്രികളിൽ 1200 രൂപയാണ് വില.

1
കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ നിർമിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ആണ്. കൊവാക്സിന്റെ വിലയിലെ 50 ശതമാനം കേന്ദ്ര സർക്കാരിന് നൽകുമെന്നും ഭാരത് ബയോടെക് അറിയിച്ചു. കൊവാക്സിന്റെ കയറ്റുമതി നിരക്ക് 15 മുതൽ 20 ഡോളർ വരെയാണ്.
മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കും. നിർമാതാക്കളിൽ നിന്ന് സംസ്ഥാന സർക്കാരിനും സ്വകാര്യ ആശുപത്രികൾക്കും വാക്സിനുകൾ വാങ്ങാനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.