പട്‌ന:ഭാരത് ബയോടെക് നിർമിക്കുന്ന കൊവാക്സിന്‍റെ പീഡിയാട്രിക് പരീക്ഷണങ്ങൾ പട്‌ന എയിംസിൽ ആരംഭിച്ചു. കുട്ടികളിൽ കൊവാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ മെയ് 11ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നൽകിയിരുന്നു. രണ്ട് മുതൽ 18 വയസ് വരെ പ്രായം വരുന്ന കുട്ടികളിൽ കൊവാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഡിസിജിഐ അംഗീകരിച്ചിട്ടുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ പോൾ നേരത്തെ പറഞ്ഞിരുന്നു.
ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നൽകിക്കൊണ്ട് ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. തുടർന്ന് മുൻനിര തൊഴിലാളികൾക്ക് ഫെബ്രുവരി രണ്ടോടെ വാക്സിനേഷൻ നൽകാൻ തുടങ്ങി.