ന്യൂഡൽഹി:കൊവിഡ് വൈറസിന്‍റെ വകഭേദങ്ങളായ ബീറ്റ, ഡെൽറ്റ വൈറസുകളെ ചെറുക്കാൻ കൊവാക്‌സിൻ ഫലപ്രദമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ). SARS-CoV-2 വകഭേദങ്ങളെക്കുറിച്ചുള്ള പഠനത്തെ തുടർന്നാണ് ഐസിഎംആറിന്‍റെ റിപ്പോർട്ട്.
also read:ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ ; മലയാളി സൈനികന്‍ കൊല്ലപ്പെട്ടു
ഐസിഎംആർ റിപ്പോർട്ടനുസരിച്ച് ഡെൽറ്റാ വകഭേദത്തിനെെതിരെ 65. 2 ശതമാനം സംരക്ഷണം കൊവാക്‌സിൻ നൽകുന്നു. ഗുരുതരമായ കൊവിഡ് രോഗാവസ്ഥയിൽ നിന്നും 94.5 ശതമാനം സംരക്ഷണമാണ് കൊവാക്‌സിൻ നർകുന്നതെന്ന് നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം ഡെൽറ്റ വകഭേദത്തിന് അതിതീവ്ര വ്യാപനശേഷിയുണ്ടെന്നാണ് ഐസിഎംആറിന്‍റെ റിപ്പോർട്ട്. നിലവിൽ കൊവാക്‌സിന് വൈറസുകളെ ചെറുക്കാൻ 77.8 ശതമാനം ഫലപ്രാപ്‌തമാണെന്നാണ് ഐസിഎംആർ പഠനം ചൂണ്ടിക്കാണിക്കുന്നത്.