കേരളം

kerala

ETV Bharat / bharat

കൊവാക്സിൻ : മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ ജൂലൈയിൽ പ്രസിദ്ധീകരിക്കും - vaccine

കോവാക്സിന്‍ നാലാം ഘട്ട പരീക്ഷണങ്ങൾക്ക് വിധേയമാക്കുമെന്ന് കമ്പനി.

COVAXIN phase 3 full trial data will be made public in July: Bharat Biotech  കോവാക്സിൻ: മൂന്നാം ഘട്ട ട്രയലിന്‍റെ വിവരങ്ങൾ ജൂലൈയിൽ പ്രസിദ്ധീകരിക്കും  കോവാക്സിൻ  മൂന്നാം ഘട്ട ട്രയൽ  വാക്സിൻ  COVAXIN  ഭാരത് ബയോടെക്  Bharat Biotech  vaccine  സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ
കോവാക്സിൻ: മൂന്നാം ഘട്ട ട്രയലിന്‍റെ വിവരങ്ങൾ ജൂലൈയിൽ പ്രസിദ്ധീകരിക്കും

By

Published : Jun 9, 2021, 9:37 PM IST

ന്യൂഡൽഹി: കൊവാക്സിന്‍റെ മൂന്നാം ഘട്ട ട്രയലിന്‍റെ വിവരങ്ങൾ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് ജൂലൈയിൽ പ്രസിദ്ധീകരിക്കും. മൂന്നാം ഘട്ട പഠനങ്ങളുടെ അന്തിമ വിശകലനത്തിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായിക്കഴിഞ്ഞാൽ വാക്സിന്‍റെ പൂർണ ലൈസൻസിനായി അപേക്ഷിക്കുമെന്ന് കമ്പനി അറിയിച്ചു.

മൂന്നാം ഘട്ട ഡാറ്റ ആദ്യം സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാകും സമർപ്പിക്കുക. തുടർന്ന് ജേണലുകളിൽ പ്രസിദ്ധീകരിക്കും. കൊവാക്സിന്‍റെ മൊത്തത്തിലുള്ള ഫലപ്രാപ്തി 78 ശതമാനവും ആശുപത്രിയിൽ പ്രവേശിക്കുന്നതിനെതിരായ ഫലപ്രാപ്തി 100 ശതമാനവുമാണെന്ന് കമ്പനി പറഞ്ഞു.

Also Read: കെഎസ്‌ആര്‍ടിസിയിലെ 100 കോടിയുടെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണത്തിന് അനുമതി

സുരക്ഷ, ഫലപ്രാപ്തി, ഉൽ‌പാദന നിലവാരം എന്നിവയ്‌ക്കായുള്ള എല്ലാ കർശന ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ഭാരത് ബയോടെക് കൊവാക്സിന്‍ നാലാം ഘട്ട പരീക്ഷണങ്ങൾക്ക് വിധേയമാക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details