ന്യൂഡല്‍ഹി:ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്സിനായ കോവാക്സിൻ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിനെതിരെയും പ്രവർത്തിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻഐവി) ചേർന്നു നടത്തിയ പുതിയ പഠനം. ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ ഇന്ത്യയിലും യുകെയിലും ആദ്യമായി തിരിച്ചറിഞ്ഞ B.1.617, B.1.1.7 ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ക്കെതിരെ ന്യൂട്രലൈസിങ് ടൈറ്ററുകൾ ഉൽപാദിപ്പിച്ചുവെന്ന് വാക്സിൻ നിർമാതാവ് ഞായറാഴ്ച അറിയിച്ചു.
കൊറോണ വൈറസ് വകഭേദത്തെ പ്രതിരോധിക്കാൻ കൊവാക്സിൻ ഫലപ്രദം - ഇന്ത്യയിലെയും, യുകെയിലേയും കൊറോണ വകഭേതങ്ങള്‍
ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ യുകെ വകഭേദത്തിൽ നിന്നുള്ള കോവിഡ് രോഗബാധകൾ വർധിക്കുന്നുണ്ട്.
ഇന്ത്യയിലെയും, യുകെയിലേയും കൊറോണ വകഭേതങ്ങളെ പ്രതിരോധിക്കാന്‍ കൊവാക്സിന്‍ ഫലപ്രദം
Read More:കൊവാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ മറ്റ് കമ്പനികളെ ക്ഷണിച്ച് കേന്ദ്രവും ബയോടെക്കും
അതേസമയം കൊവാക്‌സിന്‍റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി മറ്റു നിര്‍മാണ കമ്പനികളെ ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ നിര്‍മിക്കുന്നതിനായി മറ്റു കമ്പനികളെകൂടി ഉള്‍പ്പെടുത്താന്‍ ഭാരത് ബയോടെക് തയ്യാറായതോടെയാണ് കേന്ദ്രവും അനുകൂല നിലപാട് സ്വീകരിച്ചത്.