ഹൈദരാബാദ്:സാർസ് വൈറസിന്‍റെ ഒമിക്രോണ്‍, ഡെൽറ്റ വകഭേദങ്ങൾക്ക് കൊവാക്‌സിൻ ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്ന് ഭാരത് ബയോടെക്. ബൂസ്റ്റർ ഡോസ് ഡെൽറ്റ വേരിയന്‍റിനെതിരെ 100 ശതമാനവും ഒമൈക്രോൺ വേരിയന്‍റിനെതിരെ 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു.
'കമ്പനി നടത്തിയ പരിശോധനയിൽ ഡെൽറ്റ വകഭേദത്തെ 100 ശതമാനവും ഒമിക്രോൺ വകഭേദത്തെ 90 ശതമാനവും ബൂസ്റ്റർ ഡോസുകൾ നീർവീര്യമാക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞു. ലോകത്താകമാനം ഈ മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വൈറസിനെ പൂർണമായും നിർവീര്യമാക്കുന്ന കൊവാക്‌സിൻ കൊവിഡിനെതിരായ സ്പെക്ട്രം മെക്കാനിസമാണെന്നതിന്‍റെ തെളിവാണ്'. ഭാരത് ബയോടെക് ട്വിറ്ററിൽ കുറിച്ചു.