കേരളം

kerala

ETV Bharat / bharat

'ആ നവീനല്ല ഈ നവീൻ..' പോക്‌സോ കേസിൽ യഥാർഥ പ്രതിക്ക് പകരം നിരപരാധിയെ അറസ്‌റ്റ് ചെയ്‌തു, വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് 5 ലക്ഷം രൂപ പിഴ - പൊലീസിനെതിരെ നിയമനടപടിക്ക് ഉത്തരവ്

യഥാർഥ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്യാതെ നിരപരാധിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ഏകദേശം ഒരു വർഷത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്‌ക്കുകയും ചെയ്‌തു.

court imposed women police officers of Mangaluru  malayalam news  national news  mangaluru news  Arrested someone else instead of accused  Court imposed 5 lakh fine on police  Second Additional FTSC POCSO Court  Mangaluru Rural Police Station  യഥാർഥ പ്രതിക്ക് പകരം നിരപരാധിയെ അറസ്‌റ്റ് ചെയ്‌തു  വനിത പൊലീസ് ഉദ്യോദസ്ഥർക്ക് അഞ്ച് ലക്ഷം രൂപ പിഴ  പോക്‌സോ കേസിൽ നിരപരാധിയെ അറസ്‌റ്റ് ചെയ്‌തു  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  നിരപരാധി ഒരു വർഷത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ  മംഗളൂരു റൂറൽ പൊലീസ്  അറസ്‌റ്റ് ചെയ്‌തത് നിരപരാധിയെ  പൊലീസിനെതിരെ നിയമനടപടിക്ക് ഉത്തരവ്  ഒരു വർഷത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ
'ആ നവീനല്ല ഈ നവീൻ..' പോക്‌സോ കേസിൽ യഥാർഥ പ്രതിക്ക് പകരം നിരപരാധിയെ അറസ്‌റ്റ് ചെയ്‌തു, വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് 5 ലക്ഷം രൂപ പിഴ

By

Published : Dec 2, 2022, 1:40 PM IST

മംഗളൂരു: പോക്‌സോ കേസിലെ പ്രതിക്ക് പകരം മറ്റൊരാളെ അറസ്റ്റ് ചെയ്‌തതിന് മംഗളൂരുവിലെ വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. മംഗളൂരു റൂറൽ പൊലീസ് സ്‌റ്റേഷനിലാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നവീൻ എന്ന യുവാവിനെതിരെ സബ് ഇൻസ്‌പെക്‌ടറായിരുന്ന റോസമ്മ പിപി പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പിന്നീട് കേസ് പൊലീസ് ഇൻസ്‌പെക്‌ടർ രേവതിയ്‌ക്ക് കൈമാറി.

കേസിന്‍റെ തുടരന്വേഷണത്തിൽ എഎസ്‌ഐ കുമാർ നവീന് പകരം നവീൻ സെക്വിറ എന്നയാളെ അറസ്റ്റ് ചെയ്യുകയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കുകയും ചെയ്‌തു. കേസ് അന്വേഷണത്തിനിടെ, പീഡനത്തിനിരയായ പെൺകുട്ടി തന്‍റെ പ്രോസിക്യൂഷനിലും ജഡ്‌ജിക്ക് മുമ്പാകെ നൽകിയ മൊഴിയിലും പ്രതിയുടെ പേര് നവീൻ എന്ന് മാത്രമാണ് പരാമർശിച്ചത്. അന്വേഷണം നടത്തിയ രേവതി നവീനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു.

അറസ്‌റ്റ് ചെയ്‌തത് നിരപരാധിയെ: കോടതിയിൽ ഹാജരാക്കിയ എല്ലാ രേഖകളിലും പ്രതിയുടെ പേര് നവീൻ എന്ന് മാത്രമാണുള്ളതെന്നും വയസ് 25 നും 26 നും ഇടയിലാണെന്നും പ്രതിയുടെ അഭിഭാഷകരായ രാജേഷ് കുമാർ അംതാടിയും ഗിരീഷ് ഷെട്ടിയും വാദിച്ചു. അതേസമയം ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയുടെ പേര് നവീൻ സെക്വീരയെന്നാണെന്നും വയസ് 47 ആണെന്നും പരാമാർശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ യഥാർഥ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും നിരപരാധിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ഏകദേശം ഒരു വർഷത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്‌ക്കുകയും ചെയ്‌തുവെന്ന് അദ്ദേഹം വാദിച്ചിരുന്നു.

പൊലീസിനെതിരെ നിയമനടപടിക്ക് ഉത്തരവ്:കേസ് വെളിച്ചത്ത് വന്നതോടെ ദക്ഷിണ കന്നഡ ജില്ലാ രണ്ടാം അഡീഷണൽ എഫ്‌ടിഎസ്‌സി പോക്‌സോ കോടതി ജഡ്‌ജി കെ യു രാധാകൃഷ്‌ണ നവീൻ സെക്വിറ നിരപരാധിയാണെന്ന് വിധിച്ചു. ഇയാളെ അറസ്റ്റ് ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കിയ പൊലീസ് ഉദ്യോഗസ്ഥരായ രേവതിയും റോസമ്മയും നവീൻ സെക്വിറയയ്‌ക്ക് അവരുടെ സ്വകാര്യ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. കേസിലെ പ്രതി നവീൻ സെക്വിറയെ വെറുതെ വിടുകയും ചെയ്‌തു.

ABOUT THE AUTHOR

...view details