ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ യുവാവിനെ വെറുതെ വിട്ട് ഡല്‍ഹി കോടതി. ജാതി വിദ്വേഷം മൂലം അയല്‍വാസി യുവാവിനെ കേസില്‍ കുടുക്കിയതിന് ധാരാളം തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടികളെ മാതാപിതാക്കള്‍ പഠിപ്പിച്ച് വച്ചിരിക്കുകയാണെന്ന് ചൂണ്ടികാട്ടിയ കോടതി നീചമായ പ്രവൃത്തിയാണ് നടന്നതെന്ന് വിമര്‍ശിച്ചു.
2015 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെതിരെ പോക്‌സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് അറസ്റ്റിലായ യുവാവ് അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. യുവാവ് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടില്‍ കൊണ്ടു പോകാറുണ്ടെന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം.