വിശാഖപട്ടണം :ബോട്ടപകടത്തില്‍ പെണ്‍കുഞ്ഞുങ്ങളെ നഷ്ടമായ ദുരന്തത്തിന് ഇരകളായ ദമ്പതികള്‍ക്ക് ഇരട്ടകള്‍ പിറന്നു.രണ്ട് കുഞ്ഞുങ്ങളുടെ നഷ്‌ടം പേറിയ ജീവിതത്തിന് വെളിച്ചമായി വീണ്ടും പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ച സന്തോഷത്തിലാണ് ടി. അപ്പള രാജു, ഭാഗ്യലക്ഷ്‌മി ദമ്പതികൾ.
2019 സെപ്‌റ്റംബർ 15ന് ഗോദാവരി നദിയിലുണ്ടായ ബോട്ടപകടത്തിലാണ് ദമ്പതികള്‍ക്ക് പെൺകുഞ്ഞുങ്ങളെ നഷ്‌ടമാകുന്നത്.ആ വേദനയില്‍ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് രണ്ട് വർഷങ്ങൾക്കിപ്പുറം അതേ മാസത്തിൽ തന്നെ ഇരട്ടക്കുട്ടികൾ ജനിച്ചിരിക്കുകയാണ്.