കർഷക സമരത്തിനിടെ വിവാഹചടങ്ങ്; പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ദമ്പതികള്‍ - protest
കർഷക പ്രക്ഷോഭ സ്ഥലത്ത് വിവാഹം നടത്തിയാണ് ദമ്പതികൾ പ്രതിഷേധിച്ചത്
![കർഷക സമരത്തിനിടെ വിവാഹചടങ്ങ്; പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ദമ്പതികള്‍ Rewa farmers protest marriage കർഷക സമരം Couple ties knot at farmers' protest site in MP's Rewa Couple ties knot at farmers' protest site Rewa രേവ മധ്യപ്രദേശ് madhyapradesh farm bill കർഷക ബിൽ strike protest പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11068332-thumbnail-3x2-ri.jpg)
ഭോപ്പാൽ: പുതുക്കിയകാർഷിക നിയമങ്ങൾക്കെതിരെ വ്യത്യസ്‌ത പ്രതിഷേധവുമായി കർഷക ദമ്പതികൾ. വ്യാഴാഴ്‌ച മധ്യപ്രദേശിലെ രേവയിലെ പ്രക്ഷോഭ സ്ഥലത്ത് വിവാഹം നടത്തിയാണ് ദമ്പതികൾ പ്രതിഷേധിച്ചത്. പുതുക്കിയ കാര്‍ഷിക നിയമങ്ങൾ റദ്ദാക്കണമെന്നതാണ് കർഷകരുടെ ആവശ്യം. ഇവ റദ്ദാക്കുന്നത് വരെ കർഷകർ പിന്മാറില്ലെന്നും പ്രക്ഷോഭ സ്ഥലത്തുതന്നെ എല്ലാ ചടങ്ങുകളും സംഘടിപ്പിക്കുമെന്നും വരനായ സച്ചിൻ സിംഗ് പറഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ തങ്ങൾ പിന്മാറില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ സർക്കാരിന് നൽകുന്നതെന്ന് വരന്‍റെ പിതാവ് രാംജിത് സിംഗ് അറിയിച്ചു.