കേരളം

kerala

ETV Bharat / bharat

മോഷണം പലവിധം; ബെംഗളൂരുവിലെ ദമ്പതികള്‍ മോഷ്‌ടിച്ചത് ചെടിച്ചട്ടി, സിസിടിവി ദൃശ്യം വൈറല്‍ - സിസിടിവി ദൃശ്യം

ബെംഗളൂരു ബനശങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബസവനഗുഡി സ്റ്റുഡിയോയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന ചെടിച്ചട്ടികളാണ് മോഷണം പോയത്

Couple came in car and stole Flower Pots kept in roadside  Couple stole Flower Pots  Couple stole Flower Pots kept in roadside  ബംഗളൂരുവിലെ ദമ്പതികള്‍ മോഷ്‌ടിച്ചത് ചെടിച്ചട്ടി  മോഷണം  സിസിടിവി ദൃശ്യം  ബംഗളൂരു
മോഷണം പലവിധം; ബംഗളൂരുവിലെ ദമ്പതികള്‍ മോഷ്‌ടിച്ചത് ചെടിച്ചട്ടി, സിസിടിവി ദൃശ്യം വൈറല്‍

By

Published : Sep 19, 2022, 7:56 PM IST

Updated : Sep 19, 2022, 10:41 PM IST

ബംഗളൂരു: കാറിലെത്തിയ ദമ്പതികൾ റോഡരികിൽ സൂക്ഷിച്ചിരുന്ന പൂച്ചട്ടികൾ മോഷ്‌ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബെംഗളൂരുവിലെ ബനശങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അർധരാത്രിയിൽ കാറിലെത്തിയ ദമ്പതികൾ റോഡരികിലെ ബസവനഗുഡി സ്റ്റുഡിയോയുടെ മുന്നില്‍ വാഹനം നിർത്തി.

മോഷണത്തിന്‍റെ സിസിടിവി ദൃശ്യം

കാറില്‍ നിന്ന് ഇറങ്ങി യുവാവ് ചെടിച്ചട്ടികള്‍ എടുത്ത് ഡിക്കിയിലേക്ക് വച്ചു. ഈ സമയം യുവതി കാറിന്‍റെ ഗ്ലാസുകൾ വൃത്തിയാക്കുന്ന വ്യാജേന ചുറ്റുപാടും നിരീക്ഷിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ കാണാം. പൂച്ചട്ടികള്‍ മോഷ്‌ടിച്ച് ഇരുവരും വേഗം അവിടെ നിന്നും രക്ഷപെടുകയും ചെയ്‌തു.

Last Updated : Sep 19, 2022, 10:41 PM IST

ABOUT THE AUTHOR

...view details