അമരാവതി: മകളുടെ വിദ്യാഭ്യാസത്തിനായി വൃക്ക വിൽക്കാൻ ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് അനുമതി തേടി ദമ്പതികൾ. അനന്തപൂർ ജില്ലയിലെ ഹിന്ദുപൂർ സ്വദേശികളായ മഖ്‌ബുൽ ജാൻ, അയ്യൂബ് ഖാൻ എന്നിവരാണ് ഫിലിപ്പൈൻസിൽ എംബിബിഎസിന് പഠിക്കുന്ന മകൾ റൂബിയയുടെ ഫീസ് അടയ്‌ക്കുന്നതിന് വേണ്ടി ജില്ലാ മജിസ്‌ട്രേറ്റിന് കത്തെഴുതിയത്.
മകളുടെ വിദ്യാഭ്യാസത്തിനായി വൃക്ക വിൽക്കാൻ അനുമതി തേടി ദമ്പതികൾ
എംബിബിഎസിന് പഠിക്കുന്ന മകളുടെ ഫീസ് അടയ്‌ക്കുന്നതിന് വേണ്ടിയാണ് ദമ്പതികൾ വൃക്ക വിൽക്കാൻ അനുമതി തേടിയത്.
വിദേശ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ കുടുംബം. എന്നാൽ സർക്കാർ ഈ പദ്ധതി നടപ്പാക്കിയില്ല. സഹായത്തിനായി രാഷ്‌ട്രീയക്കാരെ സമീപിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. റൂബിയയുടെ അമ്മ നിരാഹാര സമരം നടത്തുകയും തുടർന്ന് തഹസിൽദാർ അവരുടെ പ്രശ്‌നം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് വാഗ്‌ദാനം നൽകിയെങ്കിലും പിന്നീട് യാതൊരു പ്രതികരണവും ഉണ്ടായില്ല. തുടർന്നാണ് മാതാപിതാക്കൾ വൃക്കകൾ വിറ്റ് ഫീസ് അടയ്‌ക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മഖ്‌ബുൽ ജാൻ ജില്ലാ കല്‌ടർക്ക് കത്തെഴുതുകയും ചെയ്‌തു. വൃക്ക വിൽക്കാൻ അനുമതി തരണമെന്നും അല്ലെങ്കിൽ മകളുടെ വിദ്യാഭ്യാസം തുടരുന്നതിന് സർക്കാർ സാമ്പത്തിക സഹായം നൽകണമെന്നുമായിരുന്നു അവരുടെ ആവശ്യം.