മംഗളൂരു:മലയാളി ദമ്പതികൾ മംഗളൂരുവിലെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ സ്വദേശികളായ രവീന്ദ്രൻ (55), സുധ (50) എന്നിവരാണ് മരിച്ചത്. ലഭിച്ച വിവരങ്ങൾ അനുസരിച്ച് മരണപ്പെട്ട രവീന്ദ്രൻ ഒരു വസ്ത്രവ്യാപാരി ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.
മംഗളൂരുവിലെ ഫൽനീർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടൽ ന്യൂ ബ്ലൂ സ്റ്റാറിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി ആറാം തീയതി തിങ്കളാഴ്‌ച ഇവർ മംഗളൂരുവിൽ എത്തി. തുടർന്ന് ന്യൂ ബ്ലൂ സ്റ്റാർ ലോഡ്‌ജിൽ മുറി ബുക്ക് ചെയ്‌ത ദമ്പതികൾ രണ്ട് ദിവസമായി മുറിയിൽ നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ബുധനാഴ്‌ച ജീവനക്കാർ പുറത്തുനിന്ന് വിളിച്ചു.