ബെംഗളൂരു:ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രീകൃത ശീതീകരണ സംവിധാനമുള്ള റെയിൽവേ ടെർമിനൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. കർണാടകയിലെ ബൈപ്പനഹള്ളിയിലാണ് പൂർണമായും അടച്ച് നിർമിച്ചിരിക്കുന്ന റെയിൽവേ സ്‌റ്റേഷൻ. ഭാരത് രത്‌ന സർ എം വിശ്വേശ്വരയ്യയുടെ പേരാണ് ടെർമിനലിന് നല്‍കിയിരിക്കുന്നത് .
ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രീകൃത ശീതീകരണ റെയിൽവേ ടെർമിനല്‍ ഉടൻ പ്രവർത്തനമാരംഭിക്കും: പീയുഷ് ഗോയൽ - ഇന്ത്യ
4,200 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കെട്ടിടം 314 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്

ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രീകൃത ശീതീകരണ റെയിൽവേ ഉടൻ പ്രവർത്തനമാരംഭിക്കും: പീയുഷ് ഗോയൽ
ഇന്ത്യയിലെ ആദ്യത്തെ കേന്ദ്രീകൃത ശീതീകരണ റെയിൽവേ ഉടൻ പ്രവർത്തനമാരംഭിക്കും: പീയുഷ് ഗോയൽ
4,200 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കെട്ടിടം 314 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്.പ്രതിദിനം 50,000 പേർക്ക് യാത്ര ചെയ്യാനാകും. ടെർമിനലിന് കീഴിൽ ഏഴ് പ്ലാറ്റ്‌ഫോമുകളാണുള്ളത്. എല്ലാ ദിവസവും 50 ട്രെയിനുകൾ ടെർമിനലിൽ നിന്ന് സർവ്വീസ് നടത്തും .
ബെംഗളൂരു വിമാനത്താവളത്തിന്‍റെ മാതൃകയിൽ ആണ് ടെർമിനൽ രൂപകൽപന ചെയ്‌തിരിയ്‌ക്കുന്നത്. വിഐപി ലോഞ്ച്,ഫുഡ് കോർട്ട് എന്നിവ അടങ്ങിയതാണ് ടെർമിനൽ. പാർക്കിംഗ് ഏരിയയിൽ 250 കാറുകൾക്കും 900 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ സാധിക്കും.