ന്യൂഡല്‍ഹി: അടുത്ത ഡിസംബറോടുകൂടി രാജ്യത്ത് 19 കമ്പനികള്‍ വാക്സിന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും 200 കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി. നദ്ദ. അരുണാചല്‍ പ്രദേശില്‍ പാര്‍ട്ടി പുതിയതായി പണി കഴിപ്പിച്ച കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യവേയാണ് നദ്ദ ഇക്കാര്യം പറഞ്ഞത്.
'കഴിഞ്ഞ വര്‍ഷം നമുക്ക് ഒരു ടെസ്റ്റിങ് ലാബ് മാത്രമാണുണ്ടായിരുന്നത്. അവിടെ ടെസ്റ്റ് ചെയ്യാനാവുന്ന സാമ്പിളുകളുടെ എണ്ണം 1500 ആയിരുന്നു. എന്നാല്‍ ഇന്ന് ഒരു ദിവസത്തില്‍ തന്നെ 2500 ലാബുകളിലായി 25 ലക്ഷം സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഇത് രാജ്യത്തിന്‍റെ ശക്തിയെയാണ് കാണിക്കുന്നത്.' നദ്ദ പറഞ്ഞു.