ന്യൂഡൽഹി :കൊവിഡ് അതിരൂക്ഷ വ്യാപനത്തിൽ വിവിധ സംസ്ഥാനങ്ങൾക്ക് മെഡിക്കൽ ഓക്സിജനെത്തിക്കാന്‍ പ്രയത്നിച്ച വ്യോമസേന, റെയിൽവേ,ടാങ്കർ സംവിധാനങ്ങളെയും അതിലേര്‍പ്പെട്ടവരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു പ്രശംസ. സർക്കാർ ഏഴു വർഷം പൂർത്തിയാക്കുമ്പോള്‍ രാജ്യത്തെ ജനത 'സബ്‌ക സാത്ത്, സബ്‌ക വികാസ്, സബ്‌ക വിശ്വാസ്' എന്ന മന്ത്രമാണ് പിന്തുടർന്നതെന്നും മോദി പറഞ്ഞു.
'സബ്‌ക സാത്ത്, സബ്‌ക വികാസ്, സബ്‌ക വിശ്വാസ്' - ജനതയുടെ മന്ത്രം ; മന്‍ കി ബാത്തിൽ മോദി
കൊവിഡ് മഹാമാരിയിൽ സംസ്ഥാനങ്ങൾക്ക് മെഡിക്കൽ ഓക്സിജനെത്തിക്കാന്‍ പ്രയത്നിക്കുന്ന വ്യോമസേന, റെയിൽവേ,ടാങ്കർ സംവിധാനങ്ങളെയും അവയുടെ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.
കൂടുതൽ വായിക്കാന്‍:മന്‍ കി ബാത്തില്‍ ആത്മ നിര്‍ഭര്‍ ഭാരതിനെക്കുറിച്ച് പങ്കുവയ്ക്കാന്‍ മോദി
അഭിമാനത്തിന്‍റെ നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രാഷ്ട്രം കൊവിഡ് ആദ്യ തരംഗത്തെ ധൈര്യത്തോടെ നേരിട്ടെന്നും അദ്ദേഹം വിശദീകരിച്ചു. വിവിധ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ജീവൻ രക്ഷിക്കാന്‍ സാധിച്ചെന്നും ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. ലിക്വിഡ് മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം 900 മെട്രിക് ടൺ ആയിരുന്നു. ഇപ്പോൾ 9,500 മെട്രിക് ടണ്ണായി ഉയർന്നതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.