മെക്സികോ: ഇന്ത്യയുടെ വാക്സിന്‍ മൈത്രിയെ ലോക രാജ്യങ്ങള്‍ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മെക്സിക്കോയുടെ 200-ാമത് സ്വാതന്ത്ര ദിന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബെലിസ് പ്രധാനമന്ത്രി ജോണി ബ്രിസെനും വിദേശകാര്യ മന്ത്രി ഇമോൺ കോർട്ടെനെയും ഇന്ത്യയുടെ വാക്സിന്‍ മൈത്രിയെ അഭിനന്ദിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
മെക്സിക്കോയില്‍ എത്തിയ അദ്ദേഹം വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. മെക്സികോയുമായുള്ള വ്യാപാര ബന്ധം അടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം ചര്‍ച്ച നടത്തും. ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിനുകള്‍ ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്ന പദ്ധതിയാണ് കൊവിഡ് മൈത്രി. 2021 ജനുവരി 20 മുതൽ സർക്കാർ മറ്റ് രാജ്യങ്ങൾക്ക് വാക്സിനുകൾ നൽകാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ആഴ്ച കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.