കേരളം

kerala

ETV Bharat / bharat

യുപിയിലെ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ - Counting of votes for UP Assembly bypolls

നവംബർ മൂന്നിന് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ 53 ശതമാനത്തിലധികം വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിച്ചത്

യുപിയിലെ ഏഴ്‌ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ  ഏഴ്‌ ഉപതെരഞ്ഞെടുപ്പ് ഫലം  യുപി ഉപതെരഞ്ഞെടുപ്പ്  Counting of votes for UP Assembly bypolls on Tuesday  വോട്ടെണ്ണൽ നാളെ  Counting of votes for UP Assembly bypolls  UP Assembly bypolls
യുപിയിലെ ഏഴ് നിയോജകമണ്ഡലത്തിലെ‌ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

By

Published : Nov 9, 2020, 6:17 PM IST

Updated : Nov 9, 2020, 6:59 PM IST

ലഖ്‌നൗ: സംസ്ഥാനത്ത് ഏഴ് നിയോജകമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ നാളെ വോട്ടെണ്ണൽ നടക്കും. എന്നാൽ വോട്ടെടുപ്പിൽ ബിജെപി കൃത്രിമം നടത്തിയെന്ന് സമാജ്‌ വാദി പാർട്ടി ആരോപിച്ചു. സമാജ്‌ വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചത്. നവംബർ മൂന്നിന് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ 53 ശതമാനത്തിലധികം വോട്ടർമാരാണ് വോട്ടവകാശം വിനിയോഗിച്ചത്. 88 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

ഭരണകൂടത്തെ ദുരുപയോഗപ്പെടുത്തി തെരഞ്ഞെടുപ്പിൽ സാധ്യമായതെല്ലാം ബിജെപി നടത്തിയെന്നും ഫലപ്രഖ്യാപനത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ജനാധിപത്യം വിജയിക്കുമെന്നും കൊവിഡ് പരാജയപ്പെടുമെന്നും വോട്ടെടുപ്പിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Last Updated : Nov 9, 2020, 6:59 PM IST

ABOUT THE AUTHOR

...view details