ശ്രീഹരിക്കോട്ട :സിംഗപ്പൂരില്‍ നിന്നുള്ള മൂന്ന് പാസഞ്ചര്‍ഉപഗ്രഹങ്ങളുമായിന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ രണ്ടാമത്തെ ഉപഗ്രഹ കരാര്‍ ദൗത്യം പിഎസ്‌എല്‍വി സി-53 നാളെ വിക്ഷേപിക്കും. പിഎസ്‌എല്‍വി സി-53 വിക്ഷേപണ ദൗത്യത്തിന്‍റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍ (ഐഎസ്ആർഒ) അറിയിച്ചു. വ്യാഴാഴ്‌ച വൈകിട്ട് 6.02ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററിലെ രണ്ടാമത്തെ ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം.
വിക്ഷേപണത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെയും ചെക്ക്ഔട്ടുകളുടെയും അവസാന ഘട്ടത്തിലേക്ക് ഐഎസ്‌ആര്‍ഒ പ്രവേശിച്ചു. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ (എൻഎസ്ഐഎൽ) രണ്ടാമത്തെ ഉപഗ്രഹ കരാര്‍ ദൗത്യവും പിഎസ്എൽവിയുടെ 55-ാമത്തെ വിക്ഷേപണവുമാണിത്. സിംഗപ്പൂരില്‍ നിന്നുള്ള DS-EO, NeuSAR, Scoob-1 എന്നീ മൂന്ന് പാസഞ്ചര്‍ ഉപഗ്രഹങ്ങളെയാണ് പിഎസ്‌എല്‍വി സി-53 ഭ്രമണപഥത്തിലെത്തിക്കുക.