ന്യൂഡല്‍ഹി:സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി, ദേശീയ പതാക മടക്കാനുള്ള ശരിയായ രീതി വിവരിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍ ഹർ ഘർ തിരംഗ എന്ന കാമ്പയിന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. കാമ്പയിന്‍റെ ഭാഗമായി സ്വാതന്ത്ര്യ ദിനത്തില്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ജനങ്ങളോട് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
കേന്ദ്രസർക്കാർ മാര്‍ഗ നിര്‍ദേശം ഇങ്ങനെ:ആദ്യം ദേശീയ പതാക തിരശ്ചീനമായി പിടിക്കണം. ശേഷം കുങ്കുമവും പച്ചയും നിറത്തിലുള്ള ഭാഗങ്ങള്‍ വെളുത്ത ഭാഗത്തിന് കീഴിൽ വരും വിധത്തില്‍ മടക്കണം. മടക്കിയതിന് ശേഷം, കൈ വെള്ളയില്‍ വച്ച് തന്നെ പതാക സൂക്ഷിക്കുന്ന സ്ഥലത്തെത്തിക്കണം.