കേരളം

kerala

ETV Bharat / bharat

പുതിയ കേസുകളും മരണനിരക്കും കുറയുന്നു; ഡല്‍ഹിയില്‍ കൊവിഡ് ആശങ്ക അകലുന്നു - പുതിയ കേസുകളും മരണനിരക്കും കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 77,542 സാമ്പിളുകളാണ് പരിശോധിച്ചത്. 2,554 സജീവ കേസുകളാണ് നിലവിലുള്ളത്.

Coronavirus: With 158 fresh cases  positivity rate drops to 0.20 per cent  Coronavirus: With 158 fresh cases, positivity rate drops to 0.20 per cent  Coronavirus  ഡല്‍ഹിക്ക് ആശ്വാസം; കൊവിഡ് രോഗികള്‍ കുറയുന്നു  ഡല്‍ഹിക്ക് ആശ്വാസം  കൊവിഡ് രോഗികള്‍ കുറയുന്നു  ഡല്‍ഹി  പുതിയ കേസുകളും മരണനിരക്കും കുറയുന്നു: ഡല്‍ഹിയില്‍ കൊവിഡ് ആശങ്ക അകലുന്നു  പുതിയ കേസുകളും മരണനിരക്കും കുറയുന്നു  ഡല്‍ഹിയില്‍ കൊവിഡ് ആശങ്ക അകലുന്നു
ഡല്‍ഹിക്ക് ആശ്വാസം; കൊവിഡ് രോഗികള്‍ കുറയുന്നു

By

Published : Jun 17, 2021, 9:51 PM IST

ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയില്‍ 158 പുതിയ കൊവിഡ് രോഗികളും 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.20 ശതമാനമായി കുറഞ്ഞതായും ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,542 സാമ്പിളുകളാണ് പരിശോധിച്ചത്. 2,554 സജീവ കേസുകളാണ് നിലവിലുള്ളത്. മാർച്ച് 16 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 55000 പേര്‍ക്കാണ് വാക്സിനേഷൻ നൽകിയത്.

Read Also......ഡൽഹിയിൽ 228 പേർക്ക് കൂടി കൊവിഡ്; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ഏകദേശം ഒന്നര മാസത്തിന് ശേഷം ഡൽഹി സർക്കാർ ചന്തകൾക്കും മാളുകൾക്കും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. റസ്റ്റോറന്‍റുകളിൽ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഡൽഹി മെട്രോയും ബസുകളും 50 ശതമാനം ആളുകളെ വച്ച് സേവനം തുടങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ 19നായിരുന്നു സർക്കാർ ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. രാജ്യതലസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details