ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് -19 വ്യാപനം നിയന്ത്രിക്കുന്നതിനായി വീടുതോറുമുള്ള സർവേ കോൺടാക്റ്റ് ട്രെയ്‌സിംഗും കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ ശക്തമാക്കുമെന്ന് സർക്കാർ അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിനായി വീടുതോറുമുള്ള സർവേകൾ കണ്ടെയിന്‍മെന്‍റ് സോണുകളിൽ നടത്തുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് കൊവിഡ് -19 വ്യാപനം അതിരൂക്ഷമായതോടെയാണ് ഇത്തരത്തിലൊരു നടപടി. 7,546 പുതിയ കൊവിഡ് കേസുകളും 98 മരണങ്ങളും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 5,10,630 ഉം മരണ നിരക്ക 8,041 ഉം ആണ്.
കൊവിഡ് വ്യാപനം; വീടുകള്‍ തോറുമുള്ള സർവേ ശക്തമാക്കി ഡല്‍ഹി സര്‍ക്കാര്‍ - വീടുകള്‍ തോറുമുള്ള സർവേകൾ
രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിനായി വീടുതോറുമുള്ള സർവേകൾ കണ്ടെയിന്‍മെന്‍റ് സോണുകളിൽ നടത്തുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
കൊവിഡ് വ്യാപനം കുറക്കുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫെയ്‌സ് മാസ്ക് ധരിക്കാത്തതിന്‍റെ പിഴ 500 രൂപയിൽ നിന്ന് 2,000 രൂപയായി ഉയർത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. മാസ്ക് ധരിക്കുകയാണെങ്കിൽ ആളുകൾക്ക് കോവിഡ് -19 ബാധിക്കാനുള്ള സാധ്യത കുറവാണെന്നും കെജ്‌രിവാൾ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിനും നഗരത്തിലുടനീളം പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിനും ശക്തമായ പദ്ധതി ആവിഷ്കരിക്കാൻ ഡല്‍ഹി ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,882 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 90 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.