ഭോപ്പാൽ: മരിച്ചിട്ടും ജീവനോടെ തിരിച്ചെത്തിയ ആളുകളുണ്ടൊ. ഇവിടെ മധ്യപ്രദേശിലെ വിദിശയിൽ രണ്ട് തവണ മരിച്ചതായി ഡോക്‌ടർമാർ വിധിയെഴുതിയിട്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കൊവിഡ് ബാധിതനായ ഗോരോലാൽ കൗരി. എബി വാജ്പേയ് സർക്കാർ മെഡി.കോളജിലാണ് ഡോക്‌ടർമാരുടെ അനാസ്ഥ കാരണം ഒരാൾ രണ്ടു തവണ മരിച്ച് ജീവിച്ചത്.
രണ്ടുതവണ മരിച്ചിട്ടും ജീവനോടെ തിരിച്ചെത്തിയ ഗോരേലാൽ കൗരി - വിദിശ എബി വാജ്പേയ് സർക്കാർ മെഡി.കോളജ്
മധ്യപ്രദേശിലെ വിദിശയിൽ എബി വാജ്പേയ് സർക്കാർ മെഡി.കോളജിലാണ് സംഭവം.
![രണ്ടുതവണ മരിച്ചിട്ടും ജീവനോടെ തിരിച്ചെത്തിയ ഗോരേലാൽ കൗരി vidisha medical college medical college vidisha ഗോരേലാൽ കൗരി മധ്യപ്രദേശിലെ വിദിശ വിദിശ എബി വാജ്പേയ് സർക്കാർ മെഡി.കോളജ് കൊവിഡ് രോഗികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11413710-342-11413710-1618485459606.jpg)
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗോരേലാൽ കൗരി മരിച്ചെന്ന് ഡോക്‌ടർമാർ ഏപ്രിൽ 13ന് വിധിയെഴുതി. എന്നാൽ മരണ വിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ ബന്ധുക്കളാണ് ഗോരേലാൽ ശ്വസിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് തൊട്ടടുത്ത ദിവസവും ആശുപത്രിയിൽ നിന്ന് ഗോരോലാൽ മരിച്ചെന്ന് അറിയിച്ചുകൊണ്ട് ബന്ധുക്കൾക്ക് വിളിയെത്തി. എന്നാൽ ഗോരോലാൽ ആണെന്ന് പറഞ്ഞ് ബന്ധുക്കൾക്ക് ആശുപത്രി അധികൃതർ കൈമാറിയത് മറ്റൊരാളുടെ മൃതദേഹം ആയിരുന്നു. ഗോരോലാൽ ഇപ്പോഴും ഇതൊന്നും അറിയാതെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നിലവിൽ അദ്ദേഹത്തിന്‍റെ സ്ഥിതി ഗുരുതരമാണ്. കൊവിഡ് രോഗികൾ വർധിച്ചുവരുന്നതിനാൽ രോഗികളുടെ കാര്യത്തിൽ പല ആശയക്കുഴപ്പങ്ങളുമുണ്ടെന്നാണ് സംഭവത്തിൽ മെഡിക്കൽ കോളജ് ഡീൻ പ്രതികരിച്ചത്.