ലഖ്‌നൗ: കൊറോണ വൈറസിൽ നിന്ന് രക്ഷ നേടാനായി ജൂഹി ശുക്കുൾപൂർ ഗ്രാമത്തിൽ 'കൊറോണ മാത'യുടെ പേരിൽ ക്ഷേത്രം പണിതു. ജൂൺ ഏഴിന് പണിത ക്ഷേത്രം വെള്ളിയാഴ്‌ചയോടെ പൊളിച്ച് നീക്കി. അതേ സമയം പൊലീസാണ് ക്ഷേത്രം പൊളിച്ച് നീക്കിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
തർക്കം നിലനിൽക്കുന്ന ഭൂമിയിലാണ് ക്ഷേത്രം പണിതതെന്നും ഭൂമിയുടെ ഉടമസ്ഥരാണ് ക്ഷേത്രം നശിപ്പിച്ചതെന്നും ആരോപണമുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ ലോകേഷ് കുമാർ ശ്രീവാസ്‌തവയാണ് അഞ്ച് ദിവസം മുമ്പ് ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. തുടർന്ന് 'കൊറോണ മാത'യുടെ വിഗ്രഹവും ക്ഷേത്രത്തിൽ സ്ഥാപിച്ചു. ക്ഷേത്ര പൂജകൾ നടത്താനായി പൂജാരിയെയും നിയമിച്ചിരുന്നു.