കൊവിഡ് മരുന്ന് തട്ടിപ്പ്; മൂന്ന് നൈജീരിയൻ പൗരന്മാർ പിടിയിൽ
നൈജീരിയൻ വംശജനായ ജോൺ ഒക്കോസ്യൂക്ക്, ഗോഡ്സ് ടൈംസ് ഒഗ്ചുക്വ, ഒകാലോയിസി പ്രാസിയസ് എന്നിവരാണ് പിടിയിലായത്.
ബെംഗളൂരു: ക്രൈം ബ്രാഞ്ച് പൊലീസിനെ ആക്രമിച്ച മൂന്ന് നൈജീരിയൻ പൗരന്മാർ പിടിയിൽ. ഇവർ കൊവിഡ് മരുന്നുകൾ വിൽക്കുന്നുവെന്ന് വ്യാജമായി വെബ്‌സൈറ്റിൽ പോസ്റ്റുചെയ്ത് തട്ടിപ്പ് നടത്തിവരികയായിരുന്നു.ഇവരെ പിടികൂടാനെത്തിയ ക്രൈം ബാഞ്ച് പൊലീസാണ് അക്രമണത്തിനിരയായത്. നൈജീരിയൻ വംശജനായ ജോൺ ഒക്കോസ്യൂക്ക്, ഗോഡ്സ് ടൈംസ് ഒഗ്ചുക്വ, ഒകാലോയിസി പ്രാസിയസ് എന്നിവർക്കെതിരെ ക്രൈം ബ്രാഞ്ച് ഇന്‍സ്‌പെക്‌ടർ ബൊലെറ്റിന്‍റെ പരാതിയിൽ അമൃതഹള്ളി പൊലീസ് കേസെടുത്തു. ഇവർ ഒരു ഫാർമസി കമ്പനിയുടെ പേരിൽ വെബ്സൈറ്റ് തുടങ്ങുകയും കൊവിഡ് പ്രതിരോധ മരുന്ന് വിൽക്കുമെന്ന് പരസ്യം ചെയ്യുകയും ചെയ്തു.തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെല്ലാം മരിയന്നനപാല്യയിലെ ഒരു വീട്ടിൽ താമസിച്ചിരുന്നതായി കണ്ടെത്തി. മൂന്ന് പാസ്‌പോർട്ടുകൾ പ്രതികളുടെ താമസ സ്ഥലത്തുനിന്നും കണ്ടെത്തി.