ഹൈദരാബാദ്: കൊവിഡ് വൈറസിന്‍റെ തീവ്ര വ്യാപന ശേഷിയുള്ള വകഭേദമായ ഡെൽറ്റ വേരിയന്‍റാണ് (B.1.617.2) നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വൈറസ് എന്ന് സിസിഎംബി (സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍റ് മോളിക്യുലാര്‍ ബയോളജി) ഉപദേഷ്ടാവ് രാകേഷ് മിശ്ര പറഞ്ഞു. കൊവിഡിന്‍റെ പുതിയ വകഭേദങ്ങളെക്കുറിച്ച് ബനാറസ് ഹിന്ദു സർവകലാശാലയും സിസിഎംബി ഹൈദരാബാദും സംയുക്തമായി ഗവേഷണം നടത്തിയിരുന്നു. വാരാണസിക്ക് സമീപമുള്ള കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ നിന്നും 36 ശതമാനം പേരിലും ഡെല്‍റ്റ വേരിയന്‍റാണെന്ന് കണ്ടെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ കൊവിഡിന്‍റെ പുതിയ വേരിയന്‍റായ ബി 1.351 കണ്ടെത്തിയതും ഈ പ്രദേശത്താണ്. അതിവേഗം വ്യാപിക്കുന്ന ബി -1.617.2 വേരിയന്‍റിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെൽറ്റ വേരിയന്‍റ്; ഇന്ത്യയില്‍ ഏറ്റവും കണ്ടുവരുന്ന വൈറസെന്ന് പഠനം - വൈറസ്
കൊവിഡിന്‍റെ പുതിയ വകഭേദങ്ങളെക്കുറിച്ച് ബനാറസ് ഹിന്ദു സർവകലാശാലയും സിസിഎംബി ഹൈദരാബാദും സംയുക്തമായി ഗവേഷണം നടത്തിയിരുന്നു.
Read Also......ബി വൺ 617.2 വേരിയന്‍റ് അജ്ഞാതമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ
അതേസമയം കൊവിഡ് വൈറസിന്‍റെ 'ഡെല്‍റ്റ വേരിയന്‍റ് ' ആണ് ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കാനും അതിവേഗ വ്യാപനത്തിനും കാരണമെന്ന് സര്‍ക്കാര്‍ പഠനങ്ങള്‍ പറയുന്നു. ബി.1.617.2 സ്‌ട്രെയിന്‍ അല്ലെങ്കില്‍ ഡെല്‍റ്റ വകഭേദം, യുകെയിലെ കെന്‍റില്‍ ആദ്യമായി സ്ഥിരീകരിച്ച ആല്‍ഫ വകഭേദത്തെക്കാള്‍ അതിവ്യാപന ശേഷിയുള്ളതാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഡെല്‍റ്റ വകഭേദത്തിന്‍റെ വ്യാപനത്തിന്‍റെ തോത് ആല്‍ഫയെക്കാള്‍ 50 ശതമാനത്തില്‍ അധികമാണെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ സാര്‍സ് കൊവ്2 ജീനോമിക് കണ്‍സോര്‍ഷ്യയും നാഷണല്‍ സെന്‍റര്‍ ഓഫ് ഡിസീസ് കണ്‍ട്രോളുമാണ് പഠനം നടത്തിയത്.