പനാജി:2000ലധികം ആളുകളുമായി മുംബൈയിൽ നിന്നും ഗോവയിലേക്ക് പോയ ആഢംബര കപ്പലായ കോർഡേലിയയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 66 യാത്രികർക്കും കൊവിഡ് പരിശോധന ഫലം പോസിറ്റീവായി. ജീവനക്കാരൻ കൊവിഡ് പോസിറ്റീവായതിന് പിന്നാലെ കപ്പലിലുണ്ടായിരുന്ന 1471 യാത്രക്കാർക്കും 595 ജീവനക്കാർക്കും ആർടി-പിസിആർ പരിശോധന നടത്തിയിരുന്നു.
മുംബൈ-ഗോവ ആഡംബര കപ്പലിലെ 66 യാത്രക്കാർക്ക് കൊവിഡ് - കോർഡേലിയ കപ്പൽ കൊവിഡ്
കപ്പലിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് 66 യാത്രികർക്കും കൊവിഡ് പരിശോധന ഫലം പോസിറ്റീവായത്.
മുംബൈ-ഗോവ ആഡംബര കപ്പലിലെ 66 യാത്രക്കാർക്ക് കൊവിഡ്
തുടർന്നാണ് 66 യാത്രക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചത്. കപ്പൽ നിലവിൽ വാസ്‌കോയിലെ മോർമുഗാവോ തുറമുഖ ക്രൂയിസ് ടെർമിനലിന് സമീപം തമ്പടിച്ചിരിക്കുകയാണ്. വിഷയം അതത് കലക്‌ടർമാരെയും മുംബൈ പോർട്ട് ട്രസ്റ്റ് ജീവനക്കാരെയും അറിയിച്ചിട്ടുണ്ടെന്നും യാത്രക്കാരെ മാറ്റുന്ന കാര്യം ചർച്ച ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.