കേരളം

kerala

ETV Bharat / bharat

ആർമി റിക്രൂട്ട്‌മെന്‍റ്; പരീക്ഷ പേപ്പർ ചോർച്ച കേസിൽ മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ കൂടി അറസ്‌റ്റിൽ

ഫെബ്രുവരി 28 ന് നടത്താനിരുന്ന ആർമി റിലേഷൻ റിക്രൂട്ട്മെന്‍റ് പരീക്ഷയാണ് പേപ്പർ ചോർച്ച കാരണം റദ്ദാക്കേണ്ടിവന്നത്.

By

Published : Mar 10, 2021, 3:41 PM IST

Updated : Mar 10, 2021, 4:22 PM IST

Cops arrest second major in Army paper leak case  Second major in paper leak arrested  Army paper leak  ആർമി റിക്രൂട്ട്‌മെന്‍റ്  army recruitment  ആർമി റിലേഷൻ റിക്രൂട്ട്മെന്‍റ് പരീക്ഷ  army relation recruitment exam  maharashtra  മഹാരാഷ്‌ട്ര  മേജർ തിരു മുരുകൻ തങ്കവേലു  major thiru murukan thankavelu  ബി.ഇ.ജി സെന്‍റർ  beg  beg centre  ബി.ഇ.ജി  delhi  ഡൽഹി
Cops arrest another army officer in Army paper leak case

പൂനെ: ഫെബ്രുവരി 28 ലെ ആർമി റിക്രൂട്ട്‌മെന്‍റ് പരീക്ഷ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന റാങ്ക് ഉദ്യോഗസ്ഥനെ കൂടി പൊലീസ് അറസ്‌റ്റ് ചെയ്‌‌തു. ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥനെ ഡൽഹിയിലെത്തിച്ച ശേഷമായിരുന്നു അറസ്‌റ്റ്. ഉദ്യോഗസ്ഥന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അറസ്‌റ്റിലായ ഉദ്യോഗസ്ഥൻ പ്രതികളിലൊരാൾക്ക് ചോദ്യപേപ്പർ കൈമാറിയതായി പൂനെ പൊലീസ് പറഞ്ഞു.

നേരത്തെ മേജർ തിരു മുരുകൻ തങ്കവേലു വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പർ കൈമാറിയതായി പൊലീസ് ആരോപിച്ചിരുന്നു. ചൊവ്വാഴ്‌ച അറസ്‌റ്റിലായ തങ്കവേലുവും ഉദ്യോഗസ്ഥനും തമ്മിൽ ബന്ധമുണ്ടെന്നും അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് മേജർമാർ ഉൾപ്പെടെ ഏഴ് പേരെ ഇതുവരെ അറസ്‌റ്റ് ചെയ്‌തു.

പേപ്പർ ചോർച്ച അന്വേഷണത്തിന്‍റെ ഭാഗമായി ഇൻസ്പെക്‌ടർ വിറ്റൽ പാട്ടീലിന്‍റെ കീഴിലുള്ള പൂനെ പൊലീസിന്‍റെ ആന്‍റി എക്‌സ്‌ട്രാക്ഷൻ സെൽ സംഘം ഡൽഹിയിലേക്ക് പോയിട്ടുണ്ടെന്നും അവിടെയുള്ള മിലിട്ടറി ഇന്‍റലിജൻസ് യൂണിറ്റുമായി സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 28 ന് പൂനെയിലെ ബി.ഇ.ജി സെന്‍ററിലും രാജ്യത്തുടനീളമുള്ള മറ്റ് 40 സ്ഥലങ്ങളിലുമായി നടത്താനിരുന്ന ആർമി റിലേഷൻ റിക്രൂട്ട്മെന്‍റ് പരീക്ഷയാണ് പേപ്പർ ചോർച്ച കാരണം റദ്ദാക്കേണ്ടിവന്നത്.

Last Updated : Mar 10, 2021, 4:22 PM IST

ABOUT THE AUTHOR

...view details