കേരളം

kerala

ETV Bharat / bharat

കൂനൂർ ഹെലികോപ്‌റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

അന്വേഷണം പൂര്‍ത്തിയാക്കിയത് എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘം

By

Published : Jan 1, 2022, 7:15 PM IST

കുനൂർ ഹെലികോപ്‌റ്റർ അപകടം  അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോർട്ട്  എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്‍റെ അന്വേഷണം  Coonoor helicopter crash Investigation report  Coonoor helicopter crash I  no coup in coonoor accident
കുനൂർ ഹെലികോപ്‌റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് അടുത്ത ആഴ്‌ച സമര്‍പ്പിക്കുമെന്നാണ് വിവരം.

മോശം കാലാവസ്ഥയാകാം അപകടത്തിന് കാരണമായതെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളതെന്നാണ് വിവരം. അപകടത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

READ MORE:സൈന്യാധിപന് വിട ; മധുലികയും അതേ ചിതയില്‍, തീപ്പകര്‍ന്ന് കൃതികയും തരിണിയും

കൂനൂരിലുണ്ടായ ഹെലിക്കോപ്‌റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉൾപ്പടെ പതിനാല് പേരാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവരിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും പിന്നീട് മരിച്ചു. ഡിസംബര്‍ എട്ടിന് കുനൂരിലെ കാട്ടേരി ഫാമിന് സമീപമാണ് അപകടമുണ്ടായത്.

കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്‍റോൺമെന്‍റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. വ്യോമസേനയുടെ റഷ്യൻ നിർമിത എം.ഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

ABOUT THE AUTHOR

...view details