പാചകവാതക വിലയിൽ വീണ്ടും വർധനവ്; ഗാർഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി - ഗാർഹിക സിലിണ്ടറിന് മൂന്നര രൂപ കൂട്ടി
ഇതോടെ 14.2 കിലോ സിലിണ്ടറിന്‍റെ വില 1010 രൂപയായി ഉയർന്നു.
പാചകവാതക വിലയിൽ വീണ്ടും വർധനവ്; ഗാർഹിക സിലിണ്ടറിന് 3.50 രൂപ കൂട്ടി
ന്യൂഡൽഹി:രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യങ്ങൾക്കായുള്ള സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന് വില കൂട്ടുന്നത്. കഴിഞ്ഞയാഴ്‌ച സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചിരുന്നു. വില കൂട്ടിയതോടെ നിലവിൽ 14.2 കിലോ സിലിണ്ടറിന്‍റെ വില 1010 രൂപയായി ഉയർന്നു.