ഡൽഹി:രാജ്യത്ത് ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചത് പ്രാബല്യത്തിൽ. 200 രൂപയാണ് കേന്ദ്രം കുറച്ചത്. ഇതോടെ ഡൽഹിയിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന്‍റെ വില 1103 രൂപയിൽ നിന്നും 903 രൂപയായി കുറഞ്ഞു (Cooking Gas Cylinder Price in India).
ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് 703 രൂപയ്‌ക്ക് സിലിണ്ടർ ലഭ്യമാകും. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് പാചകവാതക സിലിണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്‍റെ ഗുണം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ 912 രൂപയാണ് പാചകവാതക സിലിണ്ടറുകളുടെ പുതിയ വില. 1112 രൂപയിൽ നിന്നുമാണ് 912 രൂപയായി വില കുറഞ്ഞത് (LPG Price in Kerala). അതേസമയം ഏജൻസിയിൽ നിന്ന് ഉപഭോക്താവിന്‍റെ താമസ സ്ഥലത്തേക്കുള്ള ദൂരം കണക്കിലെടുത്ത് വിലയിൽ വ്യത്യാസമുണ്ടാകാം.
- 5 കിലോ മീറ്റർ വരെ 912 രൂപ
- 5 മുതൽ 10 കിലോ മീറ്റർ വരെ 937 രൂപ
- 10 മുതൽ 15 കിലോ മീറ്റർ വരെ 942 രൂപ
- 15 മുതൽ 20 കിലോ മീറ്റർ വരെ 947 രൂപ
- 20 കിലോ മീറ്ററിന് മുകളിൽ 952 രൂപ എന്നിങ്ങനെയാണ് പാചകവാതക സിലിണ്ടറിന് വില ഈടാക്കുക. സിലിണ്ടര്‍ വിലയും ഗതാഗതച്ചെലവും മറ്റ് സര്‍വീസ് ചാര്‍ജ്ജുകളും അടക്കമുള്ള തുകയാണിത്.
പാചകവാതക സിലിണ്ടറുകൾക്ക് നിലവിൽ ഏറ്റവും കുറവ് വില ഈടാക്കുന്നത് പുതുച്ചേരിയിലാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 200 രൂപയുടെ കിഴിവിന് പുറമേ സംസ്ഥാന സര്‍ക്കാരും പുതുച്ചേരിയില്‍ വിലയിളവ് പ്രഖ്യാപിച്ചു. നേരത്തെ ഇവിടെ ഒരു പാചക വാതക സിലിണ്ടറിന്‍റെ വില 1115 രൂപയായിരുന്നു. ചുവപ്പു റേഷന്‍ കാര്‍ഡുകാര്‍ക്ക് 500 മുതല്‍ 615 രൂപ വരെയും മഞ്ഞ കാര്‍ഡുകാര്‍ക്ക് 350 മുതല്‍ 715 രൂപ വരെയുമാണ് വില കുറയുക. 615 രൂപയ്ക്ക് ഇവിടെ ഉപഭോക്താക്കള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ കിട്ടും. മുംബൈയിലാണ് അതു കഴിഞ്ഞാല്‍ കുറഞ്ഞ വില. 902.50 രൂപയാണ് ഇവിടെ ഒരു ഗ്യാസ് സിലിണ്ടറിന്‍റെ വില. എൽപിജിക്ക് ഏറ്റവും കൂടുതൽ വില ബിഹാറിലാണ്. ഇവിടെ 1001 രൂപയാണ് ഒരു സിലിണ്ടറിന്‍റെ പുതിയ വില.
രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ പാചകവാതക സിലിണ്ടറുകളുടെ വില ചുവടെ :
മുംബൈ - പൂനെ(LPG Price in Mumbai - Pune)
- പുതിയ എൽപിജി വില - 902.50 രൂപ
- പഴയ വില - 1102.50 രൂപ
ഹൈദരാബാദ്(LPG Price in Hyderabad )
- പുതിയ എൽപിജി വില - 955 രൂപ
- പഴയ വില - 1,155 രൂപ
ഡെറാഡൂൺ (ഉത്തരാഖണ്ഡ്) (LPG Price in Dehradun (Uttarakhand))
- പുതിയ വില - 922 രൂപ
- പഴയ വില - 1122 രൂപ
ലഖ്‌നൗ (LPG Price in Lucknow)
- പുതിയ വില - 940 രൂപ
- പഴയ വില - 1140 രൂപ
ജയ്‌പൂർ(LPG Price in Jaipur)
- പുതിയ വില - 906 രൂപ
- പഴയ വില - 1106 രൂപ
ജാർഖണ്ഡ് (LPG Price in Jharkhand)
- പുതിയ വില - 960.50 രൂപ
- പഴയ വില - 1160.50 രൂപ
ബെംഗളൂരു (LPG Price in Bengaluru)
- പുതിയ വില - 905 രൂപ
- പഴയ വില - 1105 രൂപ