ന്യൂഡല്‍ഹി:ഇന്ധനവില വർധനവ് കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്‍റെ നടുവൊടിച്ച് രാജ്യത്ത് പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 256 രൂപ കൂട്ടി. വൈദ്യുതോത്പാദനത്തിനുള്ള പ്രകൃതിവാതകം, സി.എന്‍.ജി. (സമ്മര്‍ദിത പ്രകൃതിവാതകം), ഗാര്‍ഹികാവശ്യത്തിന് കുഴല്‍വഴി നല്‍കുന്ന വാതകം (പി.എന്‍.ജി.) എന്നിവയില്‍ 15 ശതമാനം വരെ വര്‍ധനവുണ്ട്.
കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2256 രൂപയായി. മാർച്ച് ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 105 രൂപ വര്‍ധിക്കുകയും മാർച്ച് 22ന് ഒൻപത് രൂപ കുറക്കുകയും ചെയ്തിരിന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറില്‍ മാറ്റമില്ല. ഇത് അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.
കൊൽക്കത്തയിൽ 2,351 രൂപയും മുംബൈയിൽ 2,205 രൂപയും ചെന്നൈയിൽ 2,406 രൂപയുമാണ് നിലവിലെ വില. രാജ്യത്ത് ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമായി ആറുമാസം കൂടുമ്പോഴാണ് രാജ്യത്ത് സാധാരണയായി വില വര്‍ധന നടപ്പിലാക്കുന്നത്.