മുംബൈ :നബിനിന്ദ വിവാദവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമയ്‌ക്ക് മുംബൈ പൊലീസിന്‍റെ സമന്‍സ്. ജൂൺ 25ന് മുംബൈയിലെ പൈഡോണി പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിര്‍ദേശം. വിവാദ പ്രസ്‌താവനയുമായി ബന്ധപ്പെട്ട് ശര്‍മയുടെ മൊഴി രേഖപ്പെടുത്തുന്നതിനും ചോദ്യം ചെയ്യലിനുമാണ് സമന്‍സ് അയച്ചിരിക്കുന്നത്.
റാസ അക്കാദമി നൽകിയ പരാതിയിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള നൂപുർ ശർമയുടെ അപകീര്‍ത്തികരമായ പരാമർശങ്ങൾ ആഗോള രോഷത്തിനും വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലേഷ്യ, കുവൈറ്റ്, പാകിസ്ഥാൻ, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങൾ ഏതാനും ബിജെപി നേതാക്കളുടെ സമീപകാല പരാമർശങ്ങളെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്. പല ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയാണ് രോഷമറിയിച്ചത്.