കേരളം

kerala

ETV Bharat / bharat

Delhi Services Bill| ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായി; 131 പേര്‍ ബില്ലിനെ അനുകൂലിച്ചു - 131 പേര്‍ ബില്ലിനെ അനുകൂലിച്ചു

ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയും മറികടന്നു. പ്രതിപക്ഷത്തിന് ആഭ്യന്തര മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. ജനങ്ങളുടെ അവകാശങ്ങള്‍ക്കായാണ് ബില്‍ പാസാക്കിയതെന്ന് അമിത്‌ ഷാ.

Controversial Delhi Services Bill  Parliament  Delhi Services Bill  ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ പാര്‍ലമെന്‍റില്‍ പാസായി  131 പേര്‍ ബില്ലിനെ അനുകൂലിച്ചു  അമിത്‌ ഷാ
ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ പാര്‍ലമെന്‍റില്‍ പാസായി

By

Published : Aug 7, 2023, 11:05 PM IST

ന്യൂഡല്‍ഹി:ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായി. 131 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്‌തതോടെയാണ് ബില്‍ പാസായത്. 102 പേരാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്‌തത്. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളെയും എഎപിയേയും ആഭ്യന്തര മന്ത്രി അമിത്‌ ഷ രൂക്ഷമായി വിമര്‍ശിച്ചു. അമിത്‌ ഷായാണ് ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. എഎപി സര്‍ക്കാറിന്‍റെ അധികാരം കവര്‍നെനടുക്കാനുള്ള മറിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനാണ് ബില്‍ പാസാക്കിയതെന്ന് അമിത്‌ ഷാ പറഞ്ഞു.

''ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ സുപ്രീകോടതി വിധി ലംഘിക്കപ്പെടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത്‌ ഷാ. രാജ്യ തലസ്ഥാനത്ത് അഴിമതി രഹിതമായ ഭരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബില്‍ പാസാക്കിയതെന്നും'' അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്താണ് ആദ്യമായി ഈ ബില്‍ കൊണ്ടുവന്നതെന്നും അതില്‍ അന്ന് പറഞ്ഞ കാര്യങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അമിത്‌ ഷാ വ്യക്തമാക്കി.

ABOUT THE AUTHOR

...view details