മധുര (തമിഴ്‌നാട്) : സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് കരാർ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു. മധുര ജില്ലയിലെ പഴംഗനാഥം പ്രദേശത്തുള്ള നെഹ്‌റു നഗരത്തിലാണ് സംഭവം. സെപ്‌റ്റിക് ടാങ്കിനുള്ളിലെ 30 അടി ആഴത്തിലുള്ള മലിനജല പൈപ്പിലെ തടസം പരിഹരിക്കാൻ പോയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു.
സെപ്‌റ്റിക് ടാങ്കിൽ വീണ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു - സെപ്‌റ്റിക് ടാങ്കിൽ വീണ് മരിച്ചു
സെപ്‌റ്റിക് ടാങ്കിനുള്ളിലെ 30 അടി ആഴത്തിലുള്ള മലിനജല പൈപ്പിലെ തടസം പരിഹരിക്കാൻ പോയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു
സെപ്‌റ്റിക് ടാങ്കിൽ വീണ മൂന്ന് കരാർ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു
മടക്കുളം സ്വദേശികളായ ശിവകുമാർ, ശരവണൻ, കൊട്ടൈമേട് സ്വദേശി ലക്ഷ്‌മണൻ എന്നിവരാണ് മരിച്ചത്. കോർപറേഷനിലെ കരാർ തൊഴിലാളികളായിരുന്നു മൂവരും. സെപ്‌റ്റിക് ടാങ്കിലേക്ക് വീണ ശിവകുമാറിനെ രക്ഷിക്കാൻ ഇറങ്ങിയതാണ് മറ്റ് രണ്ടുപേർ.
എന്നാൽ വിഷവാതകം ശ്വസിച്ച് മൂന്ന് പേരും മരണപ്പെടുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മധുര രാജാജി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.