കേരളം

kerala

ETV Bharat / bharat

21,000 കിലോ ബീഫ് പിടിച്ചെടുത്ത് പൊലീസ്,കടത്തെന്ന് വിശദീകരണം - 21,000 കിലോ ബീഫ് പിടിച്ചെടുത്ത് പൊലീസ്

2015ലാണ് മഹാരാഷ്‌ട്രയിൽ ബീഫ് നിരോധനം നിലവില്‍ വന്നത്

transporting beef from Tamil Nadu to Mumbai  Maharashtra beef ban  two Tamil Nadu citizens arrested in Maharashtra  തമിഴ്‌നാട്ടിൽ നിന്നും മുംബൈയിലേക്ക് ബീഫ് കടത്താൻ ശ്രമം  താനെയിൽ വച്ച് രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ
തമിഴ്‌നാട്ടിൽ നിന്നും മുംബൈയിലേക്ക് ബീഫ് കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

By

Published : Dec 5, 2021, 7:18 PM IST

മുംബൈ: മഹാരാഷ്‌ട്രയിലേക്ക് കൊണ്ടുപോകുകയായിരുന്ന ബീഫുമായി രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിൽ നിന്ന് കണ്ടെയ്‌നറില്‍ കൊണ്ടുപോയ 21,000 കിലോ ബീഫാണ് മുംബൈ- അഹമ്മദാബാദ് ദേശീയപാതയിൽ ക്രൈംബ്രാഞ്ച് പിടികൂടിയത്. 20.6 ലക്ഷം വിലവരുന്ന മാംസമാണ് പിടികൂടിയത്.

രജേന്ദ്ര വാനിയാർ, രഞ്ചിത്ത് കുമാർ ഗണേശൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്‌ടർ അജയ്‌ വാസവെയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ALSO READ:Rahul Gandhi slams Nagaland incident: നാഗാലാൻഡ് വെടിവെയ്പ്പ്: 'ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്' എന്ന് രാഹുൽ ഗാന്ധി

സെപ്‌റ്റംബർ മാസത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ബീഫ് സമാന രീതിയിൽ പിടികൂടിയിരുന്നു. 2015 മുതല്‍ മഹാരാഷ്‌ട്രയിൽ ബീഫ്‌ നിരോധനമാണ്.

For All Latest Updates

ABOUT THE AUTHOR

...view details