ജലവാർ:രാജസ്ഥാനിലെ ജലവാർ ജില്ലയിൽ കണ്ടെയ്‌നർ ട്രക്ക് നിയന്ത്രണം വിട്ട് ജനങ്ങൾക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ച് മരണം. അസ്‌നാവർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അകോഡിയ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിലുള്ള ട്രക്ക് ഡ്രൈവറെ പിടികൂടാൻ തെരച്ചിൽ തുടരുകയാണ്.
ദൃക്‌സാക്ഷികളുടെ മൊഴി അനുസരിച്ച് നിയന്ത്രണം വിട്ട ട്രക്ക് മൂന്ന് ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ച ശേഷം ഒരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് വച്ചും മൂന്ന് പേർ ജലവാറിൽ എസ്ആർജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.