കേരളം

kerala

ETV Bharat / bharat

ന്യൂ മംഗലാപുരം തുറമുഖത്ത് കണ്ടെയ്നർ ട്രക്ക് കടലിൽ പതിച്ചു; ഒരു മരണം - port

കണ്ടെയ്നർ ട്രക്കിന്‍റെ ഡ്രൈവറാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന വ്യക്തിയെ കാണാതായി

Container truck falls into sea at port  ന്യൂ മംഗലാപുരം തുറമുഖത്ത് കണ്ടെയ്നർ ട്രക്ക് കടലിൽ പതിച്ചു  ന്യൂ മംഗലാപുരം തുറമുഖം  കണ്ടെയ്നർ ട്രക്ക്  new mangalore port  Container truck  port  accident
ന്യൂ മംഗലാപുരം തുറമുഖത്ത് കണ്ടെയ്നർ ട്രക്ക് കടലിൽ പതിച്ചു

By

Published : Jun 21, 2021, 1:30 PM IST

ബെംഗളുരു: ന്യൂ മംഗലാപുരം തുറമുഖത്ത് കണ്ടെയ്നർ ട്രക്ക് നിയന്ത്രണം വിട്ട് കടലിൽ പതിച്ചു. ട്രക്കിന്‍റെ ഡ്രൈവർ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തു. ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.

കപ്പലിൽ നിന്ന് ഇരുമ്പയിര് മാറ്റാൻ തുറമുഖത്തെത്തിയ ഡെൽറ്റ കമ്പനിയുടെ ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബെർത്ത് നമ്പർ 14ന് സമീപം കടലിലേക്ക് പതിക്കുകയായിരുന്നു.

Also Read: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ

ഡ്രൈവർ രാജേസാബ്(26), കാണാതായ ഭീമപ്പ(22) എന്നിവരുമായി കടലിൽ പതിച്ച ട്രക്ക് തുറമുഖം വഴി പോയ ടഗ് ബോട്ടിന്‍റെ പൈലറ്റാണ് കണ്ടെത്തുന്നത്. തുടർന്ന് പൈലറ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് സിഐഎസ്എഫിന്‍റെ പട്രോളിങ് ബോട്ട് തെരച്ചിൽ നടത്തി ഡ്രൈവറെ കണ്ടെത്തുകയായിരുന്നു. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാണാതായ വ്യക്തിക്കായി തിരച്ചിൽ തുടരുകയാണ്.

ABOUT THE AUTHOR

...view details