കേരളം

kerala

ETV Bharat / bharat

കൊവിഡിൽ തകർന്ന ലോക സമ്പത്ത് വ്യവസ്ഥ നേരിട്ടത് മഹാമാന്ദ്യത്തിന് സമാനമായ സാഹചര്യം; ഡബ്ല്യുഇഎഫ് - ഡബ്ല്യുഇഎഫ്

യുഎസിലെയും പ്രധാന പടിഞ്ഞാറൻ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളിലെയും (ഫ്രാൻസ്, ജർമ്മനി, യുകെ) ഉപഭോക്തൃ ചെലവ് 2020 ലെ രണ്ടാം പാദത്തിൽ യഥാക്രമം 11 ശതമാനത്തിനും 26 ശതമാനത്തിനും ഇടയിലാണ് ഇടിവുണ്ടായത്

economic recession consumer spending World Economic Forum മഹാമാന്ദ്യം ഡബ്ല്യുഇഎഫ് കൊവിഡ് മഹാമാരി
കൊവിഡിൽ തകർന്ന ലോക സമ്പത്ത് വ്യവസ്ഥ നേരിട്ടത് മഹാമാന്ദ്യത്തിന് സമാനമായ സാഹചര്യം; ഡബ്ല്യുഇഎഫ്

By

Published : May 8, 2021, 11:28 PM IST

ഹൈദരാബാദ്: കൊവിഡിൽ തകർന്ന ലോക സമ്പത്ത് വ്യവസ്ഥയെ ഏറ്റവും കൂടുതൽ ബാധിച്ചത് ഉപഭോക്തൃ ചെലവിന്‍റെ കുറവാണെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ (ഡലബ്ല്യുഇഎഫ്) റിപ്പോർട്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ ഉപഭോക്താവിന് മുമ്പത്തേക്കാളും പ്രാധാന്യം നൽകണമെന്നും ഡബ്ല്യുഇഎഫ് പറഞ്ഞു. ഡബ്ല്യുഇഎഫിന്‍റെ റിപ്പോർട്ട് അനുസരിച്ച് കൊവിഡ് 19 സൃഷ്ടിച്ച ആഘാദം മഹാമാന്ദ്യത്തിന് (1930 കളും രണ്ടാം ലോക മഹായുദ്ധ കാലഘട്ടവും (1939-45)) സമാനമാണെന്ന് വിലയിരുത്തപ്പെടുന്നു.

Also read: രാജ്യത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സ്ഥാപനമായി റിലയൻസ്

യുഎസിലെയും പ്രധാന പടിഞ്ഞാറൻ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥകളിലെയും (ഫ്രാൻസ്, ജർമ്മനി, യുകെ) ഉപഭോക്തൃ ചെലവ് 2020 ലെ രണ്ടാം പാദത്തിൽ യഥാക്രമം 11 ശതമാനത്തിനും 26 ശതമാനത്തിനും ഇടയിലാണ് ഇടിവുണ്ടായത്. 1930 കളിൽ യുഎസിലെ മഹാമാന്ദ്യത്തിനും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ മന്ദ്യത്തിന് ശേഷവും ഉപഭോക്തൃ ചെലവിന്‍റെ എറ്റവും കുറവ് രേഖപ്പെടുത്തിയ കാഘട്ടകൂടിയാണിത്. ലോക്ക് ഡൗണും ആരോഗ്യ ആശങ്കകളും സേവന മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കൊവിഡ് മഹാമാരിയിൽ ഡിജിറ്റൽ ഉൽ‌പ്പന്നങ്ങളും സേവനങ്ങളും സ്വീകരിക്കുന്നതിന്‍റെ അളവും വേഗതയും വർധിച്ചതായും ഈ ഡിജിറ്റൽ ചെലവ് ശീലങ്ങൾ മഹാമാരിയെ മറികടക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യസംരക്ഷണത്തിലെ വർധനവ്, ഓൺലൈൻ പലചരക്ക് ഷോപ്പിങിന്‍റെ വർധനവ്, സ്‌ട്രീമിങ് സേവനങ്ങൾക്കുള്ള വ്യാപകമായ സ്വീകാര്യത എന്നിവ ഡിജിറ്റൽ ഉൽ‌പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗം വർധിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ABOUT THE AUTHOR

...view details