കേരളം

kerala

ETV Bharat / bharat

വിധിയെഴുതി തമിഴ്‌നാടും അസമും പുതുച്ചേരിയും ; ബംഗാളിൽ ഏപ്രിൽ 10ന് നാലാംഘട്ടം - പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്

കേരളത്തോടൊപ്പം ഒറ്റ ഘട്ടമായാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടന്നത്. മൂന്നാം ഘട്ടത്തോടെ അസമിൽ തെരഞ്ഞെടുപ്പ് അവസാനിച്ചു. എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ മൂന്നാം ഘട്ടം വോട്ടെടുപ്പും പൂർത്തിയായി.

Round up  constituency election 2021  tamil nadu  assam  west bengal  puducherry  വിധിയെഴുതി തമിഴ്‌നാടും അസമും  പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്  അസം തെരഞ്ഞെടുപ്പ്
വിധിയെഴുതി തമിഴ്‌നാടും അസമും; ബംഗാളിൽ ഏപ്രിൽ പത്തിന് നാലാം ഘട്ടം

By

Published : Apr 6, 2021, 10:54 PM IST

കേരളത്തോടൊപ്പം തമിഴ്‌നാടും പുതുച്ചേരിയും അസമും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലെത്തി. ഒറ്റ ഘട്ടമായാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടന്നത്. മൂന്നാം ഘട്ടത്തോടെ അസമിൽ തെരഞ്ഞെടുപ്പ് അവസാനിച്ചു. ആകെ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ മൂന്നാം ഘട്ടം വോട്ടെടുപ്പ് പൂർത്തിയായി.

തമിഴ്‌നാട്ടിൽ 65.08% പോളിങ്

ജയലളിതയും എം കരുണാനിധിയും മുന്നണികളെ നയിക്കാനില്ലാത്ത തമിഴ്‌നാട്ടിൽ 65.08% വോട്ടിങ്. ആകെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.3,998 സ്ഥാനാർഥികളാണ് മത്സരിച്ചത്. ഭരണം നിലനിർത്തുമെന്ന് എഐഎഡിഎംകെയും വീണ്ടെടുക്കുമെന്ന് സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെയും അവകാശപ്പെടുന്ന തെരഞ്ഞെടുപ്പ് കമൽ ഹാസന്‍റെ രാഷ്‌ട്രീയ പ്രവേശനം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. കോയമ്പത്തൂർ മണ്ഡലത്തിലാണ് കമല്‍ മത്സരിച്ച്. പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയ നടൻ വിജയ്യും വാർത്തകളിൽ ഇടം നേടി. കേരളത്തോടൊപ്പം മെയ്‌ രണ്ടിനാണ് തമിഴ്‌നാട്ടിലും വോട്ടെണ്ണൽ. ഒറ്റപ്പെട്ട അക്രമങ്ങൾ ഒഴികെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.

പുതുച്ചേരിയിൽ 81.88% പോളിങ്

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 81.88% പോളിങ് ആണ് രേഖപ്പെടുത്തിയത്. 30 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 1324 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് പുതുച്ചേരിയിൽ നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാർ താഴെപ്പോയത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിർണയാകമാണ്.

മൂന്നാം ഘട്ടത്തിൽ പശ്ചിമ ബംഗാളിൽ 77.67% പോളിങ്

മമത ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്ന പശ്ചിമ ബംഗാളിൽ മൂന്നാം ഘട്ട വോട്ടെടുപ്പിൽ 77.67% പോളിങ് രേഖപ്പെടുത്തി. മൂന്ന് ജില്ലകളിലായി 31 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 വനിതാ സ്ഥാനാർഥികൾ ഉൾപ്പടെ 205 പേരാണ് ജനവിധി തേടിയത്. വ്യാപകമായി അതിക്രമങ്ങൾ നടന്ന തെരഞ്ഞെടുപ്പിൽ വിവിധ ഇടങ്ങളിൽ തൃണമൂൽ- ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷ സാധ്യത കണക്കിലെടുത്ത് എല്ലാ പോളിങ് ബൂത്തുകളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ആകെ എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ ഏപ്രിൽ 10ന് ആണ് അടുത്ത ഘട്ടം. ഏപ്രിൽ 29 നാണ് അവസാന ഘട്ട തെരഞ്ഞെടുപ്പ്. ആകെ 294 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് മെയ്‌ 2ന് ഫലമറിയാം.

അസമിൽ 82% കടന്ന് പോളിങ്

അസമിൽ വോട്ടെടുപ്പിന്‍റെ മൂന്നാമത്തെതും അവസാനത്തേയും ഘട്ടം പൂർത്തിയായി. മൂന്ന് ഘട്ടങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന പോളിങ് ആണ് അസമിൽ ഇന്നുണ്ടായത്. 82.33% പോളിങ്ങാണ് അസമിൽ രേഖപ്പെടുത്തിയത്. ഒന്നാം ഘട്ടത്തിൽ 76% പോളിങ്ങും രണ്ടാം ഘട്ടത്തിൽ 76.96 % പോളിങുമാണ് രേഖപ്പെടുത്തിയത്. മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഹേമന്ത ബിസ്വാസ് ശർമ ഉൾപ്പടെ മത്സരംഗത്തുണ്ടായിരുന്നു. ആകെ 126 മണ്ഡലങ്ങളുള്ള അസമിൽ 40 ഇടത്തേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 337 സ്ഥാനാർഥികൾ മത്സരിച്ച മൂന്നാം ഘട്ടത്തിൽ 12 വനിതകളും ജനവിധി തേടി. 79,19,641 വോട്ടർമാരാണ് അവസാന ഘട്ടത്തിൽ ഉണ്ടായിരുന്നത്.

ഏറ്റവും കൂടുതൽ പോളിങ്(76.28%) രേഖപ്പെടുത്തിയത് ദക്ഷിണ സൽമാര മണ്ഡലത്തിലാണ്. 54.55% രേഖപ്പെടുത്തിയ ബജാലിയിലാണ് ഏറ്റവും കുറവ് പോളിങ്. അധികാരം നിലനിർത്താൻ ബിജെപിയും ഭരണം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസും വൻ പ്രാചാരണമായിരുന്നു സംസ്ഥാനത്ത് നടത്തിയത്. ഇരുപാർട്ടികളുടെയും കേന്ദ്ര നേതാക്കള്‍ പ്രചാരണങ്ങളിൽ സജീവമായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം മെയ്‌ രണ്ടിനാണ് അസമിൽ വോട്ടെണ്ണൽ.

ABOUT THE AUTHOR

...view details