ബെംഗളൂരു: പ്രണയബന്ധം വീട്ടിൽ അറിഞ്ഞതിനെ ത്തുടർന്ന് വീട് വിട്ടിറങ്ങിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസ് കോണ്‍സ്റ്റബിൾ അറസ്റ്റിൽ. ബെംഗളൂരുവിലെ ഗോവിന്ദരാജനഗർ സ്റ്റേഷനിലെ കോണ്‍സ്റ്റബിൾ പവൻ ദയവന്നവർ(26) ആണ് അറസ്റ്റിലായത്. നാല് ദിവസം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം.
ജൂലൈ 25നാണ് പ്രണയബന്ധം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് 17കാരി വീട് വിട്ടിറങ്ങിയത്. പിന്നാലെ വീട്ടുകാർ മകളെ തട്ടിക്കൊണ്ടുപോയി എന്ന് കാട്ടി പൊലീസിൽ പരാതി നൽകി. ഇതിനിടെ കാമുകനെ കാണുന്നതിനായി ബെംഗളൂരുവില്‍ എത്തി പെണ്‍കുട്ടിയെ വിജയ നഗറിലെ ഒരു പാർക്കിൽ വച്ച് പ്രതിയായ പവൻ കണ്ടുമുട്ടുകയായിരുന്നു.