ന്യൂഡൽഹി : ബ്ലാക്ക് ഫംഗസ് മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ കൂടുതൽ ഡോസുകൾ ഇന്ത്യയിലെത്തിയതായി അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ താരഞ്ചിത് സിങ്. ഇതോടെ ആകെ 200,000 ഡോസ് മരുന്നാണ് രാജ്യത്തെത്തിയത്. യുഎസിലെ ഗിലെയാഡ് സയൻസസിൽ നിന്നാണ് മരുന്നുകൾ ലഭ്യമാക്കിയത്.
ബ്ലാക്ക് ഫംഗസ് : ആംഫോട്ടെറിസിന്‍ ബിയുടെ കൂടുതല്‍ ഡോസുകള്‍ എത്തി - ബ്ലാക്ക് ഫംഗസ്
2,00000 ഡോസുകളാണ് ഇന്ത്യയിലെത്തിയത്. യുഎസിലെ ഗിലെയാഡ് സയൻസസിൽ നിന്നാണ് മരുന്നുകൾ ലഭ്യമാക്കിയത്.
Read more: ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരം: ലൈപോസോമല്‍ ആംഫോടെറിസിന്‍ ലഭ്യമായി
ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസ് ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രോഗബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 1897 ലെ പകർച്ചവ്യാധി ആക്‌ട് പ്രകാരമാണ് നടപടി. ഫംഗസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നുകൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിരുന്നു.