കേരളം

kerala

ETV Bharat / bharat

മോദി-താക്കറെ ബന്ധം ശക്തം; സഞ്ജയ് റാവത്തിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്

രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും വ്യക്തിബന്ധം ശക്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് അസ്ലം ശൈഖ്.

സഞ്ജയ് റാവത്ത്  പ്രധാനമന്ത്രി നരേന്ദ്രമോദി  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  ഉദ്ദവ് താക്കറെ  Sanjay Raut  Maharashtra CM Uddhav Thackeray  Prime Minister Narendra Modi  Aslam Shaik  Congress leader Aslam Shaik  bjp  Shiv Sena
സഞ്ജയ് റാവത്തിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്

By

Published : Jul 1, 2021, 7:29 AM IST

മുംബൈ: രാഷ്ട്രീയത്തിനപ്പുറം ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മികച്ച ബന്ധം പുലര്‍ത്തുന്നുണ്ടെന്ന സഞ്ജയ് റാവത്തിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അസ്ലം ശൈഖ്. സംസ്ഥാനത്തിന്‍റെ വികസനത്തിന് പ്രധാനമന്ത്രിയുമായി മികച്ച ബന്ധം പുലര്‍ത്തുന്നതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

"ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ പരാമര്‍ശത്തില്‍ എന്താണ് തെറ്റ്. ബിജെപി ഭരണമല്ലാത്ത സംസ്ഥാനങ്ങളില്‍ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംസാരിക്കുന്നത്. പ്രധാനമന്ത്രിയുമായി നല്ലൊരു ബന്ധം പുലര്‍ത്തുന്നതില്‍ ഒരു തെറ്റുമില്ല. ബിജെപിയുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാഷ്ട്രീയം വേറിട്ടതാകാമെങ്കിലും വ്യക്തിബന്ധങ്ങള്‍ ശക്തമാണ്" - അസ്ലം ശൈഖ് പറഞ്ഞു.

Also Read: ജമ്മുവിൽ കോടതികൾ തുറക്കും; പ്രവേശനം വാക്‌സിനെടുത്തവർക്ക്‌

ജൂണ്‍ 8ന് പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയുമായി ഉദ്ധവ് കൂടിക്കാഴ്ച നടത്തിയതെങ്കിലും ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ സഖ്യത്തില്‍ ആശയകുഴപ്പം ഉടലെടുത്തിരുന്നു. എന്നാല്‍ മോദി-ഉദ്ധവ് താക്കറെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്നാണ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്.

ABOUT THE AUTHOR

...view details