കേരളം

kerala

ETV Bharat / bharat

CWC Working Committee Meetings In Hyderabad കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം നാളെ ഹൈദരാബാദിൽ; തെരഞ്ഞെടുപ്പു തന്ത്രം മെനയല്‍ പ്രധാന ലക്ഷ്യം

Meeting will Boost Election Activities | നിലവില്‍ ഭരണത്തിലില്ലാത്ത തെലങ്കാനയില്‍ യോഗം നടത്തുന്നത് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍

Etv Bharat Congress Working Committee Meetings  CWC Meeting in Hyderabad  Meeting will Boost Election Activities  കോൺഗ്രസ് പ്രവർത്തക സമിതി  തെലങ്കാന  വിശാല പ്രവർത്തക സമിതി  Hyderabad  Congress Meeting Hyderabad
Congress Working Committee Meetings in Hyderabad from Saturday

By ETV Bharat Kerala Team

Published : Sep 15, 2023, 1:21 PM IST

ഹൈദരാബാദ്: പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം നാളെ ഹൈദരാബാദിൽ നടക്കും (Congress Working Committee meetings in Hyderabad from Saturday). വരാനിരിക്കുന്ന തെലങ്കാന (Telangana) അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട തന്ത്രം മെനയലാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള (Loksabha election) മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഭാരവാഹികളെയും യോഗത്തില്‍ തീരുമാനിച്ചേക്കും.

പുതുതായി രൂപം കൊണ്ട 84 അംഗ പ്രവർത്തക സമിതിയുടെ ആദ്യ യോഗത്തിനു ശേഷം നാളെത്തന്നെ വിശാല പ്രവർത്തക സമിതി ചേരും. സംസ്ഥാന ചുമതലകളുടെ പുനഃസംഘടന, പുതിയ ട്രഷറർ എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ ആദ്യ ദിവസംതന്നെ കൈക്കൊള്ളുമെന്നാണ് വിവരം. സാധാരണ ആദ്യ പ്രവർത്തക സമിതി യോഗം ഡൽഹിയിലാണ് സംഘടിപ്പിക്കാറുള്ളതെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് മുൻനിർത്തി ഇക്കുറി തെലങ്കാനയിലേക്ക് മാറ്റുകയായിരുന്നു.

നിലവില്‍ ഭരണത്തിലില്ലാത്ത തെലങ്കാനയില്‍ യോഗം നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഞായറാഴ്‌ച ഹൈദരാബാദിൽ വൻ റാലി സംഘടിപ്പിക്കുന്നുണ്ട്. ഈ റാലിയുടെ വിജയത്തിനുവേണ്ടിയുള്ള കാര്യങ്ങളും പ്രവർത്തക സമിതിയിര്‍ ചര്‍ച്ചയായേക്കും.

Also Read:Ramesh Chennithala On CWC Reorganisation | രമേശ് ചെന്നിത്തലയുടെ മനസിലെന്ത്?, കോൺഗ്രസിൽ നീറുന്ന ചിന്ത

നേതാക്കളുടെ വരവ് ഇന്ന് മുതൽ:പ്രവര്‍ത്തക സമിതിക്കും ഞായറാഴ്‌ച നടക്കുന്ന റാലിക്കുമായി കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാക്കള്‍ ഹൈദരാബാദിലെത്തും. ഇന്നു തന്നെ 56 അംഗങ്ങൾ എത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാർഗെ (Mallikarjun Kharge), സോണിയാ ഗാന്ധി (Sonia Gandhi), രാഹുൽ ഗാന്ധി (Rahul Gandhi), പ്രിയങ്ക ഗാന്ധി (Priyanka Gandhi) തുടങ്ങിയവർ നാളെ (സെപ്‌റ്റംബര്‍ 16) രാവിലെ എത്തും. ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, കർണാടക മുഖ്യമന്ത്രിമാർ ഇന്നുതന്നെ ഹൈദരാബാദിലെത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം: തെലങ്കാനയ്‌ക്കൊപ്പം ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങളിലും ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെലങ്കാനയിൽ ഭരണ കക്ഷിയായ ബി ആർ എസുമായി കോണ്‍ഗ്രസ് പോരാടുമ്പോൾ ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബി ജെ പിയാണ് എതിരാളി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലായി കണക്കാക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. അതിനാല്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രം, സ്ഥാനാർഥി നിർണയത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, മറ്റു പാര്‍ട്ടികളുമായുള്ള ധാരണ, പ്രചാരണ പരിപാടികള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ തീരുമാനമാക്കേണ്ടതുണ്ട്. ‘ഇന്ത്യ’ സഖ്യത്തിലെ കക്ഷികളുമായുണ്ടാക്കേണ്ട സംസ്ഥാനതല ധാരണയും ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ നേരിടാനുള്ള തന്ത്രവും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലുള്ള പ്രമേയങ്ങളും പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details