ന്യൂഡല്‍ഹി :തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും നേരിട്ട വലിയ തോല്‍വികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വൈകാതെ ചേരുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാകും യോഗം. തോല്‍വി അംഗീകരിക്കുന്നതായും ഫലം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോല്‍വി പാര്‍ട്ടി ചര്‍ച്ച ചെയ്യും.
കഴിഞ്ഞ നാലര വര്‍ഷമായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വലിയ ഭരണ വിരുദ്ധ വികാരമാണ് ഉയര്‍ന്നത്. ഇതാണ് ഫലത്തില്‍ പ്രതിഫലിച്ചത്. വിരുദ്ധ വികാരം മറികടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അതിനാലാണ് ജനങ്ങള്‍ ആം ആദ്‌മി പാര്‍ട്ടിക്ക് വോട്ട് ചെയ്തത്. ചരൺജിത് സിംഗ് ചന്നിയിലൂടെ കോൺഗ്രസ് പുതിയ നേതൃത്വത്തെ അവതരിപ്പിച്ചിരുന്നു.