ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് ഒടുവില്‍ പരിഹാരമാകുന്നു. വരാനിരിയ്ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‍റെ നേതൃത്വത്തില്‍ നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശ്വനി സേക്രി പറഞ്ഞു. വമ്പിച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ജയിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിഹസിച്ച് പ്രതിപക്ഷം
അശ്വനി സേക്രിയുടെ പ്രസ്‌താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. സിദ്ദു പാർട്ടിയുടെ ഉന്നത പദവിയിലെത്തുന്നത് വലിയ മാറ്റമുണ്ടാക്കില്ലെന്ന് ആം ആദ്‌മി പാർട്ടി നേതാവ് നീൽ ഗാർഗ് പറഞ്ഞു.
കോൺഗ്രസനുള്ളിലെ പ്രശ്‌നങ്ങള്‍ വഷളായി കൊണ്ടിരിക്കുകയാണെന്നും ക്യാപ്റ്റൻ അമ്രീന്ദർ സിങ് പോലും പാർട്ടിക്ക് വോട്ട് ചെയ്യില്ലെന്നും അകാലിദൾ നേതാവ് കരംവീർ സിങ് ഗുരയ പറഞ്ഞു. കോൺഗ്രസ് ഇതുവരെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്‌തിട്ടില്ലെന്നും അവരുടെ പ്രകടന പത്രികയിൽ നൽകിയ ഒരു വാഗ്‌ദാനം പോലും നിറവേറ്റിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.