ബെംഗളൂരു: കര്‍ണാടകയില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ഉറപ്പാക്കേണ്ട സമയമായെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പാർട്ടിയുടെ വിജയഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യയില്‍ എല്ലായിടത്തും കോൺഗ്രസ് തകര്‍ന്നുവെന്നും കർണാടകയിലും ഇത് ആവര്‍ത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ണാടകയിലും കോണ്‍ഗ്രസ് തകരും; ബസവരാജ് ബൊമ്മൈ - karnataka election 2023
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി ബിഎസ് യെദ്യൂരപ്പയും കേന്ദ്രനേതാക്കളും കര്‍ണാടകയില്‍ പര്യടനം നടത്തുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ബസവരാജ് ബൊമ്മൈ
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി മുതിര്‍ന്ന നേതാക്കളായ ബിഎസ് യെദ്യൂരപ്പയും കേന്ദ്ര നേതാക്കളും സംസ്ഥാന പര്യടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 2023 മെയ് മാസത്തിലാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ്.