ന്യൂഡൽഹി:ബിജെപിക്കെതിരെ ജനപിന്തുണ സമാഹരിക്കാൻ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ വിവാദ തൊഴിൽ പദ്ധതിയായ അഗ്നിവീറിനെതിരെ പ്രചാരണം നടത്താൻ കോൺഗ്രസ്. അഗ്നിവീരന്മാരെ നാല് വർഷത്തേക്ക് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിക്കെതിരെയാണ് പുതിയ പ്രചാരണം (Congress to launch campaign against Agniveer).
രണ്ട് മാസങ്ങൾക്കു മുമ്പ് കോൺഗ്രസ് എക്‌സ്-സര്‍വീസ്‌മെന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് മധ്യപ്രദേശിലെ ഗ്വാളിയോറിലും കഴിഞ്ഞയാഴ്‌ച രാജസ്ഥാനിലെ അൽവാറിലും കാൽനട മാർച്ച് നടത്തിയിരുന്നു. ഒക്‌ടോബർ 29 ന് ജുൻജുനുവിലും മണ്ഡാവയിലും രണ്ട് റാലികളും നടത്തും.
അതേസമയം ഒരേ യൂണിറ്റിൽ തന്നെ രണ്ട് സെറ്റ് സൈനികരെ സൃഷ്‌ടിക്കുകയും സായുധ സേനയ്ക്ക് ദോഷം വരുത്തുകയും ചെയ്യുന്നതിനാൽ അഗ്നിപഥിന് എതിരാണെന്നും ഈ വിഷയത്തെ ഞങ്ങൾ രാജ്യവ്യാപകമായി എതിർക്കുന്നുണ്ടെന്നും എഐസിസി മുൻ സൈനിക വിഭാഗം കേണൽ (റിട്ട) രോഹിത് ചൗധരി ഇടിവി ഭാരതിനോട് പറഞ്ഞു. പക്ഷേ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പരിപാടികൾക്കാണ് മുൻഗണന നൽകുന്നതെന്നും തെരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെല്ലാം അഗ്നിവീർ വിഷയം പ്രതിധ്വനിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓരോ ഇന്ത്യൻ പൗരനും സായുധസേനയെക്കുറിച്ച് അഭിമാനബോധം പങ്കിടുന്നതിനാൽ അഗ്നിവീർ പ്രശ്‌നം ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ സ്വാധീനം ചെലുത്തും. സായുധ സേനയുടെ മേൽ അടിച്ചേൽപ്പിച്ച പദ്ധതി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നെന്നും ഒരു സാധാരണ സൈനികനും അഗ്നിവീരനും തമ്മിലുള്ള വ്യത്യാസങ്ങളിലേക്കാണ് റാലികളിൽ ഞങ്ങൾ വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് അഗ്നിവീരന്മാരുടെ മരണത്തിന് ശേഷം അടുത്തിടെ കോൺഗ്രസിൽ അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്. അതേസമയം അഗ്നിവീറിന്‍റെയും സായുധ സേനയിലെ സാധാരണ സൈനികരുടെയും പരിശീലനത്തിൽ വലിയ വ്യത്യാസമുണ്ട്. ഒരു സാധാരണ സൈനികൻ യുദ്ധത്തിൽ ശക്തനാകുന്നുണ്ട്. അതിനർത്ഥം ആറോ എട്ടോ വർഷത്തിനുള്ളിൽ രാജ്യത്തുടനീളം എവിടെയും വിന്യസിക്കാൻ സൈനികൻ തയ്യാറാണെന്നാണ്. ആദ്യത്തെ ഒന്നര വർഷത്തെ പരിശീലനത്തിന് സൈനികൻ വിധേയനാകുന്നുണ്ട്.
തുടർന്ന് നാല് മുതൽ ആറ് വർഷം വരെ തന്‍റെ പോസ്‌റ്റിങ്ങ് യൂണിറ്റിൽ യുദ്ധത്തിന്‍റെ വിവിധ വശങ്ങളിൽ പരിശീലനം നേടുന്നു. അഗ്നിപഥുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു അഗ്നിവീറിന് ആറ് മാസത്തെ പരിശീലനം മാത്രമേ ലഭിക്കുന്നുളളൂ. അതേസമയം ഒരു വർഷത്തെ അവധിയും, വിരമിക്കുന്നതിന് മുമ്പ് രണ്ടര വർഷത്തേക്ക് മാത്രമേ ഫലപ്രദമായി വിന്യസിക്കപ്പെടുകയുള്ളൂ എന്നും കേണൽ ചൗധരി പറഞ്ഞു.
അഗ്നിവീരൻ ഒരു സാധാരണ പട്ടാളക്കാരനെപ്പോലെ യുദ്ധസജ്ജനല്ല. കഠിനവുമായ സാഹചര്യങ്ങളിൽ വിന്യസിക്കാൻ അദ്ദേഹം പരിശീലിച്ചിട്ടില്ല. രണ്ട് തരത്തിലുള്ള സൈനികരും ഒരു യൂണിറ്റിൽ പോരാടുന്നുണ്ട്.
ഒരു സൈനികൻ ഡ്യൂട്ടിയിൽ പരമോന്നത ത്യാഗം ചെയ്‌താൽ നഷ്‌ടപരിഹാരത്തിന്‍റെ വ്യത്യാസത്തിൽ പ്രശ്‌നമുണ്ട്. അഗ്നിവീരന്‍റെ നഷ്‌ടപരിഹാരം ഒരു സാധാരണ പട്ടാളക്കാരന്‍റെ അത്ര നല്ലതല്ല എന്നും ഒരു രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന നമ്മുടെ സൈനികരെ നമ്മൾ ഒരുപോലെ ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഠിനമായ സാഹചര്യങ്ങളിൽ അഗ്നിവീറിനെ വിന്യസിക്കാൻ സർക്കാർ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നതിനാൽ രാജ്യത്തിന്‍റെ അതിർത്തികൾ സംരക്ഷിക്കാൻ കേന്ദ്രത്തിന് സാധ്യമാകുമെന്ന് മഹാരാഷ്‌ട്രയിലെ സിയാച്ചിനിൽ ഡ്യൂട്ടിക്കിടെ മരിച്ച അഗ്‌നിവീർ അക്ഷയ് ലക്ഷ്‌മൺ ഗവാട്ടെയുടെ അന്ത്യകർമങ്ങളിൽ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒക്‌ടോബർ 26ന് നടന്ന ചടങ്ങിൽ എഐസിസി ഭാരവാഹി സംസാരിച്ചു.