ന്യൂഡൽഹി: കോൺഗ്രസ് ടൂൾകിറ്റ് എക്‌സ്‌പോസ്‌ഡ് എന്ന ഹാഷ്‌ടാഗിൽ ബിജെപി വക്താവ് സാംബിത് പത്ര പോസ്‌റ്റ് ചെയ്‌ത ട്വീറ്റിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാനൊരുങ്ങി കോൺഗ്രസ്. ബിജെപി പ്രസിഡന്‍റ് ജഗത് പ്രകാശ് നദ്ദയ്‌ക്കും ബിജെപി വക്താവ് സാംബിത് പത്രയ്‌ക്കുമെതിരെ വ്യാജരേഖ ഉണ്ടാക്കിയതിന് എഫ്‌ഐആർ ഫയൽ ചെയ്യുമെന്നാണ് കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ഗൗഡ അറിയിച്ചത്.
ബിജെപി വക്താവ് സാംബിത് പത്രയുടെ ട്വീറ്റിനെതിരെ കോൺഗ്രസ് - സാംബിത് പത്രയുടെ ട്വീറ്റ്
വ്യാജരേഖ ഉണ്ടാക്കിയതിന് എഫ്‌ഐആർ ഫയൽ ചെയ്യുമെന്നാണ് കോൺഗ്രസ് ദേശീയ വക്താവ് രാജീവ് ഗൗഡ അറിയിച്ചത്.

സാംബിത് പത്രയുടെ ട്വീറ്റിനെതിരെ എഫ്‌ഐആർ
കോൺഗ്രസിന്‍റെ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ചു കൊണ്ടാണ് സാംബിത് പത്ര ട്വീറ്റ് ചെയ്‌തത്. രാജ്യമെങ്ങും കൊവിഡ് വ്യാപിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ നശിപ്പിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കുകയാണെന്നും ഇത് കോൺഗ്രസിന്‍റെ അജണ്ടയാണെന്നും സാംബിത് പത്ര വിമർശിച്ചിരുന്നു. വിദേശ പത്രപ്രവർത്തകരുടെ സഹായത്തോടെ ഇന്ത്യയുടെ പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചെന്നും പിആർ പ്രവർത്തനങ്ങൾ ആണ് നടക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു.